യു.ജി.സി മാനദണ്ഡത്തിനനുസരിച്ച് മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: യു.ജി.സി മാനദണ്ഡത്തിനനുസൃതമായി മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പിൽ മാറ്റം വരുത്താൻ ന്യൂനപക്ഷ മന്ത്രാലയം ഉദ്ദേശിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സർക്കാർ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. യു.ജി.സി പുതുക്കി നിശ്ചയിച്ച നിരക്കിനനുസൃതമായ ഫെല്ലോഷിപ്പാണ് മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പ് നൽകുന്നതെന്ന് ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചതായി ലോക്സഭയിലെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
മൗലാന ആസാദ് ഫെല്ലോഷിപ്പ് തുക വർധിപ്പിക്കുന്നതും അത് വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതും സംബന്ധിച്ചുള്ള സമദാനിയുടെ ചോദ്യത്തിനാണ് മറുപടി. ഫെല്ലോഷിപ്പ് വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ ആധാർ പെയ്മെൻ്റ് ബ്രിഡ്ജ് സിസ്റ്റം ഏർപ്പെടുത്തും. ദേശീയ ന്യൂനപക്ഷ വികസന ഫൈനാൻസ് കോർപറേഷന് തത്സംബന്ധമായ നിർദേശം നൽകിയതായും ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.