ഇരകളെ കൊണ്ടുപോയത് 10 ലക്ഷം വാഗ്ദാനം ചെയ്ത്; ദമ്പതികളുടെ വീട്ടിലെത്തിച്ച് തലക്കടിച്ച് കൊന്നു
text_fieldsകൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോട്ടറി വില്‍പനക്കാരികളും നിർധനരുമായ ഇരകളെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് ഏജന്‍റ് മുഹമ്മദ് ഷാഫി കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.
10 ലക്ഷം രൂപ നൽകാമെന്നാണ് ഇരുവരോടും പറഞ്ഞത്. തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തുന്നതിനിടെയാണ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്‌ലിയെ കട്ടിലില്‍ കെട്ടിയിട്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി.
പിന്നീടാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 'ലൈലയാണ് റോസ്‌ലിയുടെ ശരീരത്തില്‍ ആദ്യം മുറിവുകള്‍ ഉണ്ടാക്കിയത്. ശേഷം ആ രക്തം വീട്ടില്‍ തളിച്ചു. ഇതിലൂടെ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചത്' -പൊലീസ് പറയുന്നു. റോസ്‌ലിയുടെ നരബലി വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവൽസിങ്ങിനെയും ലൈലയെയും ഷാഫി വിശ്വസിപ്പിച്ചു.
ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും ആവശ്യപ്പെട്ടു. ഷാഫി തന്നെയാണ് പിന്നീട് കൊച്ചിയിൽനിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നതും. സമാനരീതിയിൽ ഇവരെയും കൊലപ്പെടുത്തി. സംഭവത്തില്‍ ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദേശത്തോടെയാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.