'അംബികേശ്വരി' ബസ് തടഞ്ഞ് 'കൊടികുത്തി' സമരം നടത്തിയ സി.ഐ.ടി.യു നേതാവിന്‍റെ പ്രസംഗം വൈറൽ
text_fieldsആലപ്പുഴ: തൊഴിലാളിക്ക് ജോലി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ബസ്സ്റ്റാൻഡിൽ 'അംബികേശ്വരി' സ്വകാര്യബസിന്‍റെ സർവിസ് തടഞ്ഞ് 'കൊടികുത്തി' സമരം നടത്തിയ സി.ഐ.ടി.യുവിന്‍റെ വിഡിയോ വൈറൽ. ബസ് മുതലാളിമാരെ വെല്ലുവിളിച്ച് സി.ഐ.ടി.യു പ്രാദേശിക നേതാവ് റജീബ് അലിയുടെ പ്രസംഗമാണ് വൈറലായത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ പറയുന്നതിന്‍റെ പ്രസക്തഭാഗങ്ങൾ: ''തൊഴിലാളികൾക്കും സി.ഐ.ടി.യു എന്ന പ്രസ്ഥാനത്തിന്‍റെയും നേരെ ഏതെങ്കിലും മുതലാളിമാർ എന്തെങ്കിലും രീതിയിൽ കാണിക്കാമെന്ന് വിചാരിച്ചാൽ അതിന് ഇതായിരിക്കും നടപടി. കേരളത്തിലെ അല്ല, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് സി.ഐ.ടി.യു. പ്രൈവറ്റ് ബസ് മാത്രമല്ല, സി.ഐ.ടി.യു കൂടുമ്പോൾ കടലുപോലെ.
തിരമാലകൾ പോലെ ഞങ്ങൾ ഒന്നാകും. ഒന്നായി കഴിഞ്ഞാൽ ഒരു മുതലാളിയുടെ ഒരു പ്രശ്നങ്ങളും ഇവിടെ പരിഹരിക്കത്തില്ല. അതുകൊണ്ട്, ന്യായമായ തൊഴിലാളിയുടെ പ്രശ്നവും തൊഴിലും കൊടുക്കാമെന്നുണ്ടെങ്കിൽ മാത്രം ഈ വണ്ടിയിൽനിന്ന് കൊടിയിറക്കും. ഇല്ലെങ്കിൽ ഈ കൊടി ഇവിടെ കിടക്കും''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.