വോട്ടർപട്ടിക പുതുക്കൽ നവംബർ ഒന്നിന് തുടങ്ങും
text_fieldsതിരുവനന്തപുരം: 2022 വർഷത്തേക്ക് സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നവംബർ ഒന്നിന് ആരംഭിക്കും. അടുത്ത ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരന്മാർക്കും പട്ടികയിൽ പേര് ചേർക്കാം. നിലവിെല പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും അവസരം ലഭിക്കും.
കരട് പട്ടികയിെല അവകാശങ്ങൾ/എതിർപ്പുകൾ നവംബർ ഒന്നു മുതൽ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കണം. കരട് സമ്മതിദായക പട്ടിക മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാകും.
കരട് സമ്മതിദായക പട്ടികയിെല പരാതികളും മറ്റും ഉൾപ്പെട്ട ലിസ്റ്റ് അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാരുടെ (തഹസിൽദാർ) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഇതിെൻറ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നൽകും. ലിസ്റ്റ് പ്രദർശിപ്പിച്ച് ഏഴ് ദിവസങ്ങൾക്കുശേഷം പരാതികളിൽ തീർപ്പ് കൽപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.