Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ നിയമത്തെക്കാൾ...

പൗരത്വ നിയമത്തെക്കാൾ ഭീകര നിയമമായി വഖഫ് നിയമം മാറും -ഹാരിസ് ബീരാൻ എം.പി

text_fields
bookmark_border
പൗരത്വ നിയമത്തെക്കാൾ ഭീകര നിയമമായി വഖഫ് നിയമം മാറും -ഹാരിസ് ബീരാൻ എം.പി
cancel
camera_alt

സ​മ​സ്ത കേ​ര​ള സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​നും മ​ദ്റ​സ മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​നും സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി സം​സാ​രി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ​ത്തെ​ക്കാ​ൾ ഭീ​ക​ര നി​യ​മ​മാ​യി വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം മാ​റു​മെ​ന്ന് ഹാ​രി​സ് ബീ​രാ​ൻ എം.​പി. വ​ഖ​ഫ്-​മ​ദ്റ​സ വി​രു​ദ്ധ നീ​ക്ക​ത്തി​നും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു​മെ​തി​രെ സ​മ​സ്ത കേ​ര​ള സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​നും മ​ദ്റ​സ മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്ര​ക്ഷോ​ഭ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ൻ​വാ​തി​ലി​ലൂ​ടെ കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ​യു​ണ്ടാ​ക്കാ​നു​ള്ള മാ​ന്ത്രി​ക നി​യ​മ​മാ​ണി​ത്. ഒ​രു വി​ഭാ​ഗം മ​ത​വി​ശ്വാ​സി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യ​തി​നാ​ൽ ഇ​ത് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണ്. ഇ​ത് മു​സ്‍ലിം വി​ഷ​യം മാ​ത്ര​മ​ല്ല. ചി​ല​ർ ഇ​തി​നെ മു​സ്‍ലിം വി​ഷ​യ​മാ​ക്കു​ക​യാ​ണ്.

വാ​മൊ​ഴി​യാ​യു​ള്ള സ​മ​ർ​പ്പ​ണം വ​ഖ​ഫാ​ണ്. എ​ന്നാ​ൽ, പു​തി​യ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​ത്; വാ​മൊ​ഴി പോ​ര, ആ​ധാ​രം വേ​ണ​മെ​ന്നാ​ണ്. അ​ങ്ങ​നെ വ​രു​മ്പോ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ല​ട​ക്ക​മു​ള്ള കു​റേ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള രേ​ഖ​ക​ളി​ല്ലാ​ത്ത വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ മു​ഴു​വ​ൻ സ​ർ​ക്കാ​റി​ന്റെ കൈ​ക​ളി​ലാ​കും -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മ​ര​പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ 14ന് ​ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​വം​ബ​ർ 30ന് ​രാ​ജ്ഭ​വ​ൻ മാ​ർ​ച്ചും തു​ട​ർ​ന്ന് ആ​വ​ശ്യ​മെ​ങ്കി​ൽ പാ​ർ​ല​മെ​ന്റി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി. മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, എം.​കെ. രാ​ഘ​വ​ൻ എം.​പി, ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നൗ​ഷാ​ദ് അ​ലി, ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ, പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു. ​മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി സ്വാ​ഗ​ത​വും മ​ല​യ​മ്മ അ​ബൂ​ബ​ക്ക​ർ ​​ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf Act Amendment Bill
News Summary - The Waqf Act will become a terrorist act rather than the Citizenship Act - Haris Biran MP
Next Story