മുല്ലപ്പെരിയാറിലെ വെള്ളം ആദ്യം എത്തുക വള്ളക്കടവിൽ
text_fieldsതൊടുപുഴ: മുല്ലപ്പെരിയാർ ഡാം തുറക്കുേമ്പാൾ വെള്ളം ആദ്യമെത്തുന്നത് സമീപത്തെ ജനവാസ കേന്ദ്രമായ വള്ളക്കടവിൽ. ഡാം തുറന്ന് 20 മിനിറ്റ് കഴിയുേമ്പാൾ വെള്ളം പെരിയാറിലൂടെ ഒഴുകി വള്ളക്കടവിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇവിടെനിന്ന് മഞ്ചുമല, വണ്ടിപ്പെരിയാർ, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, ആനവിലാസം, അയ്യപ്പൻകോവിൽ, കാഞ്ചിയാർ വഴി ഇടുക്കി ജലസംഭരണിയിലെത്തും.
മുല്ലപ്പെരിയാറിൽനിന്ന് തുറന്നുവിടുന്ന വെള്ളം 35 കിലോമീറ്റർ അകലെയുള്ള ഇടുക്കിയിൽ ഉച്ചയോടെ എത്തുമെന്നാണ് കണക്കാക്കുന്നത്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാര് അണക്കെട്ടിന്റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ തുറന്നുത്. സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെന്‍റീമീറ്റർ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രം ഉയരാനാണ് സാധ്യത.
138.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.
ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.30 അടിയാണ്. നിലവിലെ റൂൾ കർവ് 2398.31 അടിയായതിനാൽ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.