ജനാധിപത്യത്തെ സസ്പെൻഡ് ചെയ്തു കൊണ്ടാണ് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള ബിൽ പാസാക്കിയിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി
text_fieldsജനാധിപത്യത്തെ തന്നെ സസ്പെൻഡ് ചെയ്തു കൊണ്ടാണ് ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള ബിൽ കേന്ദ്ര സർക്കാർ പാസാക്കിയിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.
പാർലമെൻറ് സുരക്ഷാ വീഴ്ചക്കെതിരെ സംസാരിച്ച 140ൽ പരം രാജ്യസഭാ, ലോക്സഭാ അംഗങ്ങളെ സസ്പെൻഷനിൽ നിർത്തിയ സമയത്ത് സുപ്രധാനമായ ബിൽ ചർച്ചയ്ക്ക് വെച്ചതും പാസാക്കിയതും ഏകാധിപത്യ നടപടിയാണ്. പൗരത്വ ഭേദഗതി ബിൽ, കർഷക ബിൽ, തൊഴിൽ പരിഷ്കരണ ബിൽ തുടങ്ങിയ ബില്ലുകൾ നിലവിൽ കൊണ്ടുവന്നതു പോലെ തന്നെ മതിയായ ചർച്ചകളോ പഠനങ്ങളോ നടത്താതെയുള്ള ഈ നടപടിയും ഭരണഘടന വിരുദ്ധമാണ്. രാജ്യത്തെ പ്രതിപക്ഷ ശബ്ദങ്ങളെ യാതൊരു രീതിയിലും മാനിക്കാതെ നിയമസംഹിതകളെ മുഴുവൻ കീഴ്ക്കലാക്കി ഭരിക്കുക എന്ന നയമാണ് സംഘ്പരിവാർ ഗവൺമെൻറ് മുമ്പോട്ട് വയ്ക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്നും റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.