ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി
text_fieldsമുണ്ടക്കയം: ടി.ആർ.ആന്റ് ടീ (ട്രാവൻകൂർ റബ്ബർ ആൻഡ് ടീ) കമ്പനിയുടെ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്കും തൊഴിലാളികൾക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. 35-മൈലിൽ നിന്നും ആരംഭിച്ച പ്രകടനം മണിക്കൽ എസ്റ്റേറ്റ് ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ നേരിയതോതിൽ ഉന്തും തള്ളും ഉണ്ടായി.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി സമരം ഉൽഘാടനം ചെയ്തു. യാതൊരു പ്രമാണ രേഖയുടെയും പിൻബലമില്ലതെയാണ് ടി.ആർ.ആന്റ് ടീ കമ്പനി അധികൃതർ സർക്കാർ ഭൂമി കൈവശം വെച്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്പെഷ്യൽ ഓഫിസർ രാജമാണിക്യം സർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം ഇപ്പോൾ കൈവശം വെച്ചരിക്കുന്നവരുടെ പേരുകളൊന്നും രേഖകളിലില്ല. കമ്പനി നിയമവിരുദ്ധമായി പൈനാപ്പിൾ കൃഷിക്ക് ഭൂമി പാട്ടത്തിന് നൽകിയിരിക്കുകാണ്. സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണം നടത്തണമെന്നാണ് രാജമാണിക്യം റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ജ്യോതിവസ് പറവൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ സമര പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ്,കോട്ടയം ജില്ലാ പ്രസിഡൻറ് സണ്ണി മാത്യു, എറണാകുളം ജില്ലാ പ്രസിഡൻറ് കെ.എച്ച് സദഖത്ത്,
ഫ്രറ്റേണിറ്റി മൂവ്മെൻറ് ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന ട്രഷറർ ഡോ. നസിയ ഹസൻ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജാഫർ, ഭൂസമര സമിതി സംസ്ഥാന കമ്മിറ്റി അംഗം ബൈജു സ്റ്റീഫൻ,ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി പി. പി അനസ്, ഭൂസമരസമിതി സംസ്ഥാന കോഡിനേറ്റർ കെ.കെ ഷാജഹാൻ, അഷറഫ് മാങ്കുളം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.