ജോയിയുടെ കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കൽ ജോലിക്കിടെ മരണപ്പെട്ട ജോയിയുടെ കുടുംബത്തിനു സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി നൽകാനുള്ള നടപടിയും സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര മാരായമുട്ടം വടകരയിലെ ജോയിയുടെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
മാലിന്യ ശുചീകരണ ജോലികളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. മാൻഹോൾ ശുചീകരിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയ നൗഷാദ് എന്ന സന്നധപ്രവർത്തകൻ മരണപ്പെട്ടപ്പോൾ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇന്ന് ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.
ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും അതിനാവശ്യമായ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും സർക്കാറിന് സാധിക്കേണ്ടതുണ്ടെന്നും റസാഖ് പാലേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.