Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോളൊഴിച്ച്...

പെട്രോളൊഴിച്ച് എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യാശ്രമം

text_fields
bookmark_border
Ernakulam Collectorate
cancel

കൊച്ചി: എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യ ശ്രമം. ആർക്കിടെക്റ്റായ പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം.

ഒരു കെട്ടിടത്തിനു പ്ലാൻ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഉയർന്നിരുന്നു. ഇതോടെ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നീക്കം നടന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് കലക്ടറേറ്റിൽ എത്തിയതായിരുന്നു ഷീജ. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീ​ഴുകയായിരുന്നു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളുരുത്തിയിലാണ് ആർക്കിടെക്ടായ ഷീജയുടെ ഓഫിസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam Collectorate
News Summary - The woman tried to die in front of the Ernakulam Collectorate
Next Story