299 രൂപയുടെ ചുരിദാറിന് ഓണ്‍ലൈനിൽ ഒാർഡർ നൽകിയ യുവതിക്ക് നഷ്ടമായത് ലക്ഷം രൂപ
text_fieldsശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാറിന് ബുക്കിങ് നടത്തിയ യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിെൻറ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടപ്പെട്ടത്.
ഫേസ്ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗ്ൾ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിെൻറ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു. അപ്പോൾ വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവർ പറഞ്ഞു.
ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവർക്ക് നഷ്ടമായത്. രജനയുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Also Read: ചുരിദാര്‍ ഓർഡർ ചെയ്തപ്പോൾ ഒരുലക്ഷം രൂപ തട്ടിയ സംഭവം; പിന്നിൽ പശ്ചിമബംഗാൾ സ്വദേശികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.