Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെയിന്‍റ് പണിക്കിടെ...

പെയിന്‍റ് പണിക്കിടെ പള്ളി കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
manoj
cancel

ശാസ്താംകോട്ട: പെയിന്‍റ് പണിക്കിടെ പള്ളികെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ മനോജ്‌ (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ പട്ടകടവ് സെന്‍റ് ആൻഡ്റൂസ് ദേവാലയത്തിന്‍റെ മേൽക്കൂരയിൽ ജിബ്സം ബോർഡിന് പുട്ടി ഇടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ചവിട്ടി നിന്ന സ്റ്റാൻഡ് മറിഞ്ഞു മനോജ്‌ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ലക്ഷ്മി, മക്കൾ: അശ്വിൻ, അർജുൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathpainting worker
News Summary - The worker died after falling from the church building while painting
Next Story