Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2024 3:24 PM IST Updated On
date_range 13 May 2024 3:26 PM ISTവൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു
text_fieldsbookmark_border
പന്തീരാങ്കാവ് (കോഴിക്കോട്): വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. വാഴയൂർ മൂലോട്ടിൽ പണിക്കരകണ്ടി അബുദുല്ലയുടെ മകൻ മുസ്തഫയാണ് (40) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒളവണ്ണ കെ.എസ്.ഇ.ബി പരിധിയിലെ വേട്ടുവേടൻകുന്നിൽ എ.ബി.സി ലൈനിലെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു സംഭവം.
താഴെ നിന്നവരോട് സ്പാനർ ആവശ്യപ്പെട്ടയുടൻ സുരക്ഷാ കയറിൽ കുടുങ്ങി നിൽക്കുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്നവർ താഴെയിറക്കി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതാഘാതമാണോ മറ്റെന്തെങ്കിലും കാരണമാണോയെന്ന് വ്യക്തമായിട്ടില്ല. വൈദ്യുതി പ്രവൃത്തികൾ കരാറെടുത്തയാളുടെ ജോലിക്കാരനാണ് മുസ്തഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story