എസ്.ഐയുടെ വീടിനു മുന്നിൽ മകളുടെ സഹപാഠിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsആലപ്പുഴ: എസ്.ഐയുടെ വീടിനു മുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എസ്.ഐയുടെ മകളുടെ സഹപാഠിയായിരുന്ന സൂരജ് ഞായറാഴ്ച രാത്രി 10ന് ഇവിടെയെത്തിയിരുന്നു.
തുടർന്ന് വീട്ടുകാരുമായി വാക്കുതർക്കവും ഉണ്ടായി. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ വീട്ടുകാർ സൂരജിനെ മടക്കിയയച്ചു. സംഭവസമയം വീട്ടിൽ എസ്.ഐയുടെ ഭാര്യയു മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം.
പിന്നീട് സൂരജിന്റെ ബൈക്ക് എസ്.ഐയുടെ വീടിനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.