Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബവീട്ടിലെത്തിയ...

കുടുംബവീട്ടിലെത്തിയ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

text_fields
bookmark_border
കുടുംബവീട്ടിലെത്തിയ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍
cancel
camera_alt

സന്ധ്യ

അമ്പലപ്പുഴ: കുടുംബവീട്ടിലെത്തിയ യുവതി മുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കായംകുളം കണ്ടല്ലൂര്‍ ശിവപാര്‍വതിയില്‍ ഉദയപ്രഭുവിന്‍റെ ഭാര്യ സന്ധ്യയെയാണ് (39) തോട്ടപ്പള്ളിയിലെ കുടുംബവീടായ പുറക്കാട് ഏഴാം വാർഡ് സന്തോഷ് ഭവനില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. വീടിനുള്ളില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും യുവതി മുറിക്കുള്ളിൽ നിലത്ത് കിടക്കുന്നതാണ് കണ്ടത്. സമീപത്ത് മറിഞ്ഞ നിലയിൽ കണ്ട ടേബിൾഫാനിൽ മുടി കുരുങ്ങിയ നിലയിലായിരുന്നു. ഫാനിൽനിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായി തീപടർന്നതാകാമെന്ന് കരുതുന്നു.

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിതാവ് ചെല്ലപ്പനും മാതാവ് സരസ്വതിയും തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. ശാസ്ത്രീയ പരിശോധന വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തിയശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ് പ്രവാസിയായ ഉദയപ്രഭു ഇപ്പോൾ ഫാം നടത്തിവരുകയാണ്. മക്കൾ: അതുല്യ, ആദിത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituaryalappuzha
News Summary - The young woman died of burns
Next Story