സത്യപ്രതിജ്ഞ മാതൃകയാക്കി വിവാഹം നടത്താനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് നേതാവ്
text_fieldsതിരുവനന്തപുരം: കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് രണ്ടാം പിണറായി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞയെന്ന വിമര്‍ശനം നിലനില്‍ക്കെ, ്സസത്യപ്രതിജ്ഞ മാതൃകയില്‍ വിവാ നടത്തണമെന്നാവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സത്യപ്രതിജ്ഞയുടെതുപോലെ 500 പേരെ പങ്കെടുപ്പിച്ച് കല്യാണം നടത്താന്‍ പൊലീസിന്‍്റ അനുമതി തേടിയിരിക്കുകയാണ് ചിറയിന്‍കീഴ് സ്വദേശിയയായ യൂത്ത് കോണ്‍ഗസ് നേതാവ് എസ്. സജിത്ത്.
ജൂണ്‍ 15നാണ് കല്ലമ്പലം സ്വദേശിനിയുമായുള്ള സജിത്തിന്‍്റ വിവാഹം. കല്യാണക്കുറിയും അടിച്ചു. നിലവിലെ സ്ഥിതിയനുസരിച്ച് ക്ഷണിക്കാനാകുന്നത് 20 പേരെ. ഇതിനിടെയാണ്, ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സര്‍ക്കാരിന്‍്റ സത്യപ്രതിജ്ഞ. വിശാലമായ പന്തലില്‍ സാമൂഹിക അകലം പാലിച്ച് രണ്ട് മീറ്റര്‍ അകലത്തില്‍ കസേരയിട്ടാണ് ചടങ്ങന്നൊയിരുന്നു വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വിശദീകരണം.
അങ്ങനെയെങ്കില്‍ അതുപോലെ തന്‍്റെ കല്യാണവും നടത്താന്‍ അനുവദിക്കണമെന്നാണ് സജിത്തിന്‍്റ അപേക്ഷ. ശാര്‍ക്കര ക്ഷേത്രത്തില്‍ വിശാലമായ മൈതാനത്ത് പന്തിലിട്ടും സാമൂഹിക അകലവും പാലിച്ചും ചടങ്ങ് നടത്തിക്കൊളാമെന്നാണ് സജിത്ത് പറയുന്നത്. ആദ്യം, അപേക്ഷ വാങ്ങിക്കാന്‍ കൂട്ടാക്കാതിരുന്ന ചിറയിന്‍കീഴ് പൊലീസ് കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതോടെ വാങ്ങി. പൊലീസിന്‍െറ അനുമതി ലഭിക്കുന്ന മാത്രയില്‍ ആളെ വിളിച്ചുതുടങ്ങാമെന്നാണ് സജിത്തിന്‍െറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.