കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsകാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോവിൽകടവ് മേച്ചേരിതാഴെ വീട്ടിൽ അബ്ദുൾ റഫീഖിനെ (23) യാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് മുമ്പോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടാവുകയും, ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഇയാളും സുഹൃത്തുക്കളും ചേർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ നിർമ്മൽ ബോസ്, എസ്.ഐമാരായ രാജേഷ്, ബേബി ജോൺ, സി.പി.ഒ ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബ്ദുൾ റഫീഖ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.