തിയറ്റർ പീഡനം: പൊലീസുകാര്‍ക്കെതിരെ കേസെടുക്കണം; ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നല്‍കി
text_fieldsതിരുവനന്തപുരം: പത്ത് വയസുകാരിയെ തിയറ്ററില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി കിട്ടിയിട്ടും മറച്ച് വെക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്ത പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടികളും ക്രിമിനല്‍ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കത്തു നല്‍കി.
പ്രതി പെൺകുട്ടിെയ പീഡിപ്പിക്കുന്നതിെൻറയും അടുത്തിരുന്ന സ്ത്രീ അതിനെ പിന്തുണക്കുന്നതിെൻറയും ദൃശ്യങ്ങൾ സഹിതം ചൈൽഡ് ലൈൻ ചങ്ങരംകുളം പൊലീസിന് പരാതി നൽകിയതാണ്. ഏപ്രിൽ 26 ന് നൽകിയെങ്കിലും മെയ് 12 ന് സ്വകാര്യ ചാനലിലൂടെ ദൃശ്യങ്ങൾ പുറത്തു വന്ന ശേഷം മാത്രമാണ് കേസെടുക്കാൻ പൊലീസ് തയാറായത്. ഇതില്‍ നിന്ന് പ്രതിയും പൊലീസും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ചിത്രം വ്യക്തമാണ്.
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത്ത സ്ത്രീയും പോക്‌സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്. ഒരു കുറ്റകൃത്യം നടക്കുകയും അത് ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ പരാതിയായി ലഭിക്കുകയും ചെയ്തിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് ഉദ്യേഗസ്ഥര്‍ പോക്‌സോ വകുപ്പ് 21 പ്രകാരമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നത്. പോക്‌സോ വകുപ്പ് 7, 8, 17 പ്രകാരവും ഐ.പി.സി 217 പ്രകാരവും പ്രതിയുമായി ഗൂഡാലോചന നടത്തിയതിന് 120 ബി പ്രകാരവും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരെങ്കിലും കാണുകയോ ആരുടെയെങ്കിലും അറിവിലോ ശ്രദ്ധയിലോ പെടുകയോ ചെയ്താല്‍ പോസ്‌കോ നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം ലോക്കല്‍ പൊലീസിനെയും പ്രത്യേക ജുവനൈല്‍ പൊലീസിനെയോ വിവരമറിയിക്കുകയും പൊലീസ് അത്തരം വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം. മാത്രമല്ല വിവരം തന്നയാളെ ഇത് വായിച്ച് ബോധ്യപ്പെടുത്തുകയും സ്റ്റേഷനിലുള്ള പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തി െവക്കുകയും വേണമെന്നാണ് പോക്‌സോ നിയമത്തിലെ 19 മുതല്‍ 21 വരെയുള്ള വകുപ്പുകള്‍ പറയുന്നത്. ഇത് ലംഘിക്കപ്പെട്ടാല്‍ അതിന് ഉത്തരവാദികളായ ഉദ്യോസ്ഥര്‍ക്കെതിരെ കേസെടുക്കാം. ആറ് മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.
ഈ കേസില്‍ പ്രതിക്ക് വേണ്ടി നില കൊണ്ട ഡി.വൈ.എസ്.പിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കുമെതിരെ ഐ.പി.സി 217 പ്രകാരവും പ്രതിയുമായി ഗൂഢാലോചന നടത്തിയതിന് 120 ബി പ്രകാരവും ക്രിമനല്‍ കേസ് എടുക്കണമെന്നും അവരെ സര്‍വ്വീസല്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.