തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിഷയം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നു
text_fieldsതൃശൂർ: ‘കരിയും കരിമരുന്നും വേണ്ട’ എന്ന ആർ.എസ്.എസിെൻറ പ്രഖ്യാപിത നിലപാടിനെ ചവറ് റുകൊട്ടയിൽ എറിഞ്ഞ് തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ചടങ്ങിന് തെച്ചിക്കോാട്ട ുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ബി.ജെ.പി രാഷ്ട്രീയ വത്കരിക്കുന്നു. ആനയെ പൂരച്ചടങ്ങിൽ പെങ്കടുപ്പിക്കണമെന്നാണ് ബി.െജ.പി ഇപ്പോൾ ആ വശ്യപ്പെടുന്നത്. ശബരിമല വിഷയം പോലെ ആനക്കാര്യത്തിലും ആചാരം കടത്തിവിടാനാണ് ബി.ജെ.പി നീക്കം. അടുത്ത തെരഞ്ഞെടുപ്പുകളാണ് ലക്ഷ്യമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇടത് സർക്കാർ ഈ വിഷയത്തിലും നിക്ഷിപ്ത താൽപര്യം കാണിക്കുകയാണെന്നും തൃശൂർ എം.എൽ.എ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ ഇക്കാര്യത്തിൽ പരാജയമാണെന്ന് സ്ഥാപിക്കാനുമാണ് ബി.ജെ.പി ശ്രമം. ഇത് മനസിലാക്കി പരമാവധി പ്രതിരോധിക്കാനും പൂരം വിജയിപ്പിക്കാൻ താൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനുമാണ് മന്ത്രി വി.എസ്. സുനിൽകുമാർ ശ്രമിക്കുന്നത്.
പൂരച്ചടങ്ങിൽ ഈ ആനക്ക് നിരോധനം ഏർപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി തൃശൂർ നഗരത്തിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. ബുധനാഴ്ച മന്ത്രി വി.എസ്. സുനിൽകുമാറിെൻറ നഗരത്തിലെ വസതിക്കു മുന്നിലേക്ക് പാർട്ടി മാർച്ച് നടത്തി. വരും ദിവസങ്ങളിൽ ഇത് ശക്തിപ്പെടുത്താനാണ് നീക്കമെന്ന് അറിയുന്നു. ആന ഉടമകളുടെ സംഘടനയായ കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷനിൽ ബി.ജെ.പി.ക്കാരുണ്ട്. തൃശൂർ കോർപറേഷൻ കൗൺസിലറും പാറമേക്കാവ് േദവസ്വം ജോയൻറ് സെക്രട്ടറിയുമായ കെ. മഹേഷ് ഇതിൽ ഉൾപ്പെടുന്നു. തെച്ചിക്കോാട്ടുകാവ് രാമചന്ദ്രൻ എന്ന ആനയോട് യുവ തലമുറയടക്കമുള്ളവർ കാണിക്കുന്ന അഭിനിവേശത്തെ പരമാവധി ചൂഷണം ചെയ്യാനാണ് ബി.ജെ.പി നീക്കം.
അതേസമയം തൃശൂർ പൂരത്തിലെ പ്രധാന സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെ ഒപ്പം നിർത്താൻ ആന ഉടമകളുടെ സംഘടനക്കോ ബി.ജെ.പിക്കോ കഴിഞ്ഞിട്ടില്ല. തെച്ചിക്കോാട്ടുകാവിെൻറ കാര്യത്തിൽ അനുകൂല നിലപാടെടുക്കാൻ തിരുവമ്പാടി ദേവസ്വത്തിന് അത്ര എളുപ്പത്തിൽ കഴിയില്ല. അവർ ജീവനു തുല്ല്യം സ്നേഹിച്ച തിരുവമ്പാടി വലിയ ചന്ദ്രശേഖരനെ കുത്തി കുടൽമാല പുറത്തെടുത്ത ആനയാണ് തെച്ചിക്കോാട്ടുകാവ് രാമചന്ദ്രൻ. ഇതും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ കൊന്നതും ചൂണ്ടിക്കാട്ടിയാണ് ഈ ആനക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെടുന്നത്.
ഈ ആനക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് ഇപ്പോഴും വിലക്കുണ്ട്. കൊലപാതക കേസിൽ പ്രതിയായ സംസ്ഥാനത്തെ ഏക ആന കൂടിയാണ് രാമചന്ദ്രൻ. പാപ്പാന്മാരുടെ കൊടുംക്രൂരത മൂലം ഇതിെൻറ ഒരു കണ്ണിന് പൂർണമായും മറ്റൊന്നിന് ഭാഗികമായും കാഴ്ചയില്ല. അന്ധത സൃഷ്ടിക്കുന്ന അസ്വസ്ഥകളാണ് ഈ ആനയെ ആക്രമണകാരിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.