‘ആനക്കളി’യിൽ മന്ത്രി ജയിച്ചു; ബി.ജെ.പി തോറ്റില്ല
text_fieldsതൃശൂർ: ആനയെ വെച്ചുള്ള രാഷ്ട്രീയക്കളിയിൽ ആത്യന്തിക വിജയം സ്ഥലം എം.എൽ.എയായ മന്ത് രി വി.എസ്. സുനിൽകുമാറിനും സി.പി.ഐക്കും. സി.പി.ഐ പോഷക സംഘടന ഭാരവാഹിയായ മൃഗഡോക്ടറു ടെ നേതൃത്വത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രെന പരിശോധിച്ച് ആരോഗ്യനില തൃപ് തികരമെന്ന് റിേപ്പാർട്ട് സംഘടിപ്പിച്ച് തന്നെ പൂട്ടാനുള്ള ബി.ജെ.പിയുടെ കരുനീക്ക ത്തിന് മന്ത്രി സുനിൽകുമാർ മറുപടി നൽകി. ആന ഉടമ സംഘടനയുടെയും ബി.ജെ.പിയുടെയും പേശീബലത്തിനും സമ്മർദത്തിനും മുന്നിൽ സർക്കാർ മുട്ട് മടക്കിയപ്പോൾ കളിയിൽ ഇരുകൂട്ടരും ജയിച്ചു.
സി.പി.ഐ സർവിസ് സംഘടനയായ ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല സെക്രട്ടറി ഡോ. കെ. വിവേകിെൻറ നേതൃത്വത്തിൽ രാവിലെ ഏഴോടെ നടന്ന പരിശോധനയിൽ വനംവകുപ്പിെല ഡോ. ഡേവിഡ് എബ്രഹാം, ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ഡോ. സി.ജെ. സോജി എന്നിവരും അംഗങ്ങളായിരുന്നു. ഗുരുവായൂർ ദേവസ്വത്തിലെ ഡോക്ടർ ആണ് വിവേക്. ആനയുടെ ആരോഗ്യമാണ് പ്രധാനമായും പരിശോധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുറം മുറിവുകൾ ഉണ്ടോയെന്നും പാപ്പാന്മാരുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. ആനയെ നടത്തിച്ചും നോക്കി-ഡോ. വിവേക് പറഞ്ഞു.
പൂരത്തിന് മുന്നോടിയായി ഞായറാഴ്ച്ച നെയ്തലക്കാവിെൻറ എഴുന്നള്ളിപ്പ് തെക്കേഗോപുര നട വഴി ഇറങ്ങിവരുന്ന ചടങ്ങുണ്ട്. പൂരത്തിനു മുന്നോടിയായി തെക്കേഗോപുര നട തുറക്കാനുള്ള അവകാശം നെയ്തലക്കാവുകാർക്കാണ്. തൃശൂർ പൂരം ആസൂത്രണം ചെയ്ത ശക്തൻ തമ്പുരാനാണ് ഇത് വകവെച്ച് കൊടുത്തതേത്ര. ഈ ചടങ്ങിൽ നെയ്തലക്കാവിലമ്മയുടെ തിടേമ്പറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിച്ചില്ലെങ്കിൽ പൂരത്തിന് തങ്ങളുടെ അംഗങ്ങൾ ആനകളെ നൽകില്ലെന്ന് ബി.ജെ.പിക്കാർക്ക് മേധാവിത്വമുള്ള കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ ഭീഷണി മുഴക്കിയിരുന്നു.
പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവാത്തത് മന്ത്രി സുനിൽകുമാറിെൻറ കഴിവുകേടാണെന്ന് വിഷയത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ച ബി.ജെ.പി പ്രചരിപ്പിച്ചു. തന്നെ ലക്ഷ്യമിട്ട ബി.ജെ.പി.യുടെ നീക്കം പരാജയപ്പെടുത്തേണ്ടത് മന്ത്രിയുടെ ആവശ്യമായി മാറി. ‘എങ്കിൽ പ്രശ്നപരിഹാരം’ എന്ന നീക്കത്തിെൻറ ഭാഗമാണ് ഡോ. വിവേകിെൻറ നേതൃത്വത്തിൽ പരിശോധന സംഘം രൂപവത്കരിക്കുന്നതിൽ കലാശിച്ചത്. ഇടതുപക്ഷ സ്വാധീനമുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വം പിടിച്ചെടുക്കാൻ ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട് കുറച്ചായി. രാമചന്ദ്രൻ ഈ രാഷ്ട്രീയത്തിൽ പ്രതീകാത്മക ആയുധമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.