തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിൽ സർക്കാർ നിയമോപദേശത്തിന്
text_fieldsതിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങിൽ തെച്ചിക്കോട്ടുകാവ് രാമചന ്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടും. തെച്ചിക്കോട്ടുകാവ ് രാമചന്ദ്രനെ പൂരത്തിൽ പെങ്കടുക്കുന്നതിൽ നിന്ന് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കുന്നതിന് മുമ്പ് തന്നെ നിയമോപദേശം ലഭ്യമാക്കാനാണ് സർക്കാർ നീക്കം.
ആനയുടമകൾ മുന്നോട്ടുെവച്ച വിവിധ ആവശ്യങ്ങൾ വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തുേമ്പാൾ വിശദമായി ചർച്ചചെയ്യും. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുചേർത്ത ആനയുടമകളുടെ യോഗത്തിലാണ് ഇൗ തീരുമാനങ്ങൾ കൈക്കൊണ്ടത്. ഗുണപരമായിരുന്നു ചർച്ചയെന്ന് ആനയുടമ സംഘടന പ്രതിനിധികൾ പറഞ്ഞു.
ഹൈകോടതി തീരുമാനം നോക്കി വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സംഘടനാ നേതാക്കൾ യോഗം ചേർന്ന് തുടർ കാര്യങ്ങളിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം ആനയുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗശേഷം പറഞ്ഞു.
ആന ഉടമകളുടെ പ്രശ്നം വനംവകുപ്പുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ ഇന്ന് ഉച്ചയോടെ തീരുമാനമുണ്ടാകും. ആന ഉടമകൾക്കും തൃശൂരിലെ ജനങ്ങൾക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു. നിയമവിരുദ്ധമായി സർക്കാർ ഒരു കാര്യവും ചെയ്യില്ലെന്ന് യോഗത്തിൽ പെങ്കടുത്ത മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഹൈകോടതി എന്ത് നിലപാടെടുക്കുന്നുവെന്ന് നോക്കി കാര്യങ്ങൾചെയ്യാം. തീരുമാനത്തിൽനിന്ന് ആന ഉടമകൾ പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മേയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.