തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ഉപാധികളോടെ അനുമതി
text_fieldsതൃശൂർ: ശനിയാഴ്ച ഉച്ച 1.30... ഉദ്വേഗത്തിെൻറ മുൾമുനയിൽ നിന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ ആരാധകർ ആർത്തു വിളിച്ചു... അവർ കാത്തിരുന്ന തീരുമാനം വന്നു. തൃശൂർ പൂരത്തിെൻറ വിളംബരമറിയിച്ച് ഞായറാഴ്ച വടക്കുന്നാഥ ക്ഷേത്രത ്തിെൻറ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കലക്ടർ ടി.വി. അനുപമ അനുമതി നൽകി.
ഒരു കണ്ണിന് കാഴ്ചയില്ലാത്തതും ശാരീരികമായി അവശനുമായ ഈ ആനയെ എഴുന്നള്ളിക്കാൻ കർ ശന ഉപാധികളോടെയാണ് അനുമതി. രാവിലെ 9.30 മുതൽ 10.30 വരെ മാത്രമെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാവൂ. തേക്കിൻകാട് മൈതാനിയ ിലെ മണികണ്ഠനാൽ മുതൽ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങ് വരെ മാത്രമെ എഴുന്നള്ളിക്കാവൂ. ആനക്കൊപ്പം നാല് പാപ്പ ാൻമാർ വേണം. ആനയുടെ 10 മീറ്റർ അകലെ മാറി മാത്രമെ ആളുകളെ നിർത്താവൂ. ഇതിനായി പ്രത്യേകം ബാരിക്കേഡ് കെട്ടിത്തിരിക്കണം.
െവള്ളിയാഴ്ചത്തെ നിയമോപദേശവും അന്ന് വൈകീട്ട് ചേർന്ന ജില്ല നിരീക്ഷണ സമിതിയുടെ തീരുമാനവും ശനിയാഴ്ച രാവിലെ വിദഗ്ധ സമിതി ആനയെ പരിശോധിച്ച് നൽകിയ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് കലക്ടറുടെ തീരുമാനം. ഞായറാഴ്ച രാവിലെ ഏഴിന് കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്നും തെച്ചിക്കോട്ടുകാവ് ദേവസ്വത്തിെൻറ ദേവീദാസൻ എന്ന ആന തിടമ്പേറ്റിയെത്തും.
മണികണ്ഠനാലിൽ വെച്ച് തിടമ്പ് രാമചന്ദ്രെൻറ പുറത്തേക്ക് മാറ്റും. രാമചന്ദ്രൻ ഗോപുരവാതിൽ തുറന്ന് ഇറങ്ങിയ ശേഷം മണികണ്ഠനാലിൽനിന്ന് ദേവീദാസൻ തന്നെ തിടമ്പെടുത്ത് ക്ഷേത്രത്തിലേക്ക് മടങ്ങും. ആറാം തവണയാണ് തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിന് രാമചന്ദ്രൻ എത്തുന്നത്. വീരനായക പരിവേഷത്തിൽ എത്തുന്ന രാമചന്ദ്രന് ആരാധകർ തേക്കിൻകാട് മൈതാനിയിൽ വരവേൽെപ്പാരുക്കുന്നുണ്ട്.
രാമചന്ദ്രന് അനുമതി മൃഗസംരക്ഷണ ബോർഡ് അംഗത്തിെൻറ വിയോജിപ്പോടെ
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരവിളംബരത്തിൽ പങ്കെടുക്കാൻ കലക്ടർ അനുമതി നൽകിയത് ജില്ലാതല നാട്ടാന നിരീക്ഷണ സമിതിയിലെ അംഗത്തിെൻറ വിയോജിപ്പോടെ. മൃഗസംരക്ഷണ ബോർഡ് അംഗം എം.എൻ. ജയചന്ദ്രനാണ് എഴുന്നള്ളിപ്പിന് അനുമതി നൽകുന്നതിൽ വിയോജിച്ചത്.
ഏപ്രിൽ 25ന് ചേർന്ന യോഗത്തിൽ ആനയുടെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ആനയുടമ, ആന തൊഴിലാളി, ഫെസ്റ്റിവൽ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ മാത്രമായിരുന്നു ആനയുടെ വിലക്ക് നീക്കുന്നതിനെ പിന്തുണച്ചത്. സുരക്ഷ പ്രശ്നം ഉയർത്തി പൊലീസും ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വനം വകുപ്പും എഴുന്നള്ളിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഇതോടെ വിലക്ക് തുടരാനാണ്, കലക്ടർ ചെയർമാനായ 10 അംഗ സമിതിയുടെ തീരുമാനം. ഇതാണ് ഹൈകോടതിയുടെയും നിയമോപദേശത്തിെൻറയും അടിസ്ഥാനത്തിൽ മാറിയത്.
കാഴ്ചക്കുറവും ആരോഗ്യപ്രശ്നങ്ങളും ഒറ്റ രാത്രികൊണ്ട് മാറില്ലെന്നും അനുമതി നൽകുന്നതിനോട് യോജിക്കാനാവില്ലെന്നും അറിയിച്ചിട്ടുണ്ടെന്ന് എം.എൻ. ജയചന്ദ്രൻ പറഞ്ഞു. വിദഗ്ധ സംഘത്തിെൻറ പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അനുമതി നൽകാനിരിക്കെ ഒന്നര മണിക്കൂർ വേണമെന്ന ആനയുടമകളുടെ ആവശ്യം കലക്ടർ പരിഗണിച്ചില്ല. നിർദേശിച്ച സമയത്ത്, നിശ്ചയിച്ച സ്ഥലത്ത് സുരക്ഷയോടെ എഴുന്നള്ളിക്കണമെന്ന് കലക്ടർ ഉത്തരവിൽ വ്യക്തമാക്കി. ഇതിനിടെ മദപ്പാട് സംബന്ധിച്ച് ലാബ് പരിശോധന ഫലത്തിെൻറ റിപ്പോർട്ട് വരുന്നതിന് മുമ്പ് അനുമതി നൽകിയതിനെതിരെ ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സും രംഗത്തെത്തി.
രാത്രിയും കർമനിരതരായി കലക്ടറും കമീഷണറും; ൈവറലായി ചിത്രം
തൃശൂർ: പൂരവുമായി ബന്ധപ്പെട്ട ആലോചനകളിലും ചർച്ചകളിലും മുഴുകി രാത്രിയിലും കർമനിരതരായ കലക്ടർ ടി.വി. അനുപമയും കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ. പൂരം ഒരുക്കങ്ങളുടെ ഭാഗമായി ഇരുവരും തെക്കേനടയിലെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കാൻ രാത്രി എത്തിയപ്പോൾ ആരോ പകർത്തിയ ചിത്രമാണിത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ എഴുന്നള്ളിപ്പും വെടിക്കെട്ട് തർക്കങ്ങളും ഉയർത്തുന്ന സുരക്ഷ ഭീഷണിക്കൊപ്പം ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളവും ലക്ഷ്യമിട്ടിട്ടുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ തൃശൂർ പൂരവും ജാഗ്രത പട്ടികയിലുള്ളതിനാൽ പതിനായിരങ്ങളെത്തുന്ന പൂരത്തിന് പതിവിൽ കവിഞ്ഞ സുരക്ഷയാണ് ആവശ്യമായിരിക്കുന്നത്. വെടിക്കെട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ എഴുന്നള്ളിപ്പും ആയി ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കലക്ടർക്കും കമീഷണർക്കും സ്വസ്ഥത നൽകിയിരുന്നില്ല. ഈ പ്രക്ഷുബ്ധാവസ്ഥയിലാണ് ഇരുവരും തേക്കിൻകാട് മൈതാനിയിൽ സുരക്ഷ വിലയിരുത്തലിനെത്തിയത്.
ജനപ്രതിനിധികളും, രാഷ്ട്രീയക്കാരും മാറി നിന്നാൽ ഇവർ പൂരം ഗംഭീരമായി നടത്തുമെന്നടക്കം കമൻറുകളാണ് ചിത്രത്തിന് കിട്ടിയത്. പൂരത്തിന് ഇത്തവണ വൻ സുരക്ഷയാണ്. 3,500ലേറെ പൊലീസുകാരും ബോംബ് സ്ക്വാഡുമടക്കമുള്ള സുരക്ഷ സംവിധാനങ്ങളും പൂരനഗരിയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.