ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: ഡോക്ടറുടെ വാടകവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒറ്റപ്പാലം ആർ.എസ് റോഡിലെ വലിയവീട്ടുപറമ്പിൽ ഫിറോസാണ് (പിപ്പിലി ഫിറോസ് -^34) അറസ്റ്റിലായത്.
2011ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കോടതിയിൽ ഹാജരാകാതെ ഇയാൾ മുങ്ങിനടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് എട്ടിന് രാത്രി സുന്ദരയ്യർ റോഡിലെ ഡോ. വിനോദിെൻറ പൂട്ടിയിട്ട വീട്ടിലായിരുന്നു മോഷണം.
വീട് കുത്തിത്തുറന്ന് ഒന്നര പവെൻറ മാലയും ഡോളർ കറൻസികളും വിലപിടിപ്പുള്ള വാച്ചും ഉൾപ്പെടെ മോഷ്ടിച്ച കേസിൽ അറസ്റ്റിലാകുന്ന നാലാമനാണ് ഇയാൾ.
അന്തർജില്ല മോഷ്ടാവ് മലപ്പുറം അരീക്കോട് സ്വദേശി അനിൽകുമാർ എന്ന കാർലോസ് (53) ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി ഖാജാ ഹുസൈൻ (47), വെളിയങ്കോട് സൂനാമി കോളനിയിൽ താമസിക്കുന്ന പൊന്നാനി പഴയപുരക്കൽ സിദ്ദീക്കുട്ടി (58) എന്നിവരാണ് നേരേത്ത അറസ്റ്റിലായത്.
എ.എസ്.പി വിഷ്ണു പ്രദീപിെൻറ നേതൃത്വത്തിൽ സി.ഐ എം. സുജിത്ത്, എസ്.ഐ പി.എൽ. ജോർജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.