കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണം: മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി 31ന് പരിഗണിക്കും
text_fieldsചേര്‍ത്തല: കേരള ബാങ്കിന്റെ വിവിധ ശാഖകളില്‍നിന്ന് പണയസ്വര്‍ണം മോഷണംപോയ സംഭവത്തില്‍ ഒളിവില്‍പോയ മുന്‍ ഏരിയ മാനേജര്‍ മീര മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി 31ന് പരിഗണിക്കും. മുന്‍ ഏരിയ മാനേജര്‍ മീരാമാത്യു ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ സാഹചര്യത്തില്‍ പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ നിര്‍ത്തിയിരുന്നു. അന്വേഷണം ഒരുമാസമായി നിശ്ചലാവസ്ഥയിലാണ്.
നാലു ശാഖകളില്‍നിന്ന് 335.08ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല നടക്കാവ് ശാഖ- 171.3 ഗ്രാം, ചേര്‍ത്തല പ്രധാന ശാഖ- 55.480 ഗ്രാം, പട്ടണക്കാട് -102.300, അര്‍ത്തുങ്കല്‍ -ആറുഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണം മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സ്വര്‍ണ പരിശോധനക്കായി ചുമതലപ്പെടുത്തിയ ഏരിയ മാനേജര്‍ 2022 മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയങ്ങളില്‍ മോഷ്ടിച്ചതായാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. ചേര്‍ത്തല, അര്‍ത്തുങ്കല്‍, പട്ടണക്കാട് സ്റ്റേഷനുകളിലായാണ് കേസുകള്‍ എടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.