ട്രെയിനുകളിൽ വൻ മോഷണം; ലക്ഷങ്ങളുടെ സ്വർണവും രേഖകളും കവർന്നു
text_fieldsകോഴിക്കോട്/കാഞ്ഞങ്ങാട്: മലബാർ എക്സ്പ്രസിലും ചെൈന്ന- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലും യാത്രക്കാർ കവർച്ചക്കിരയായി. ലക്ഷങ്ങൾ വിലപിടിപ്പുള്ള സ്വർണാഭര ണങ്ങളും പാസ്പോർട്ട് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടു.
സിംഗപ്പൂരില്‍ ജോലി ചെ യ്യുന്ന കാഞ്ഞങ്ങാട്ടെ ദമ്പതിമാരായ പുല്ലൂര്‍ ഉദയനഗര്‍ നെല്ലിയോടന്‍ വീട്ടില്‍ വൈശ ാഖ്, ഭാര്യ പ്രവീണ പ്രേംദാസ് എന്നിവരാണ് മലബാര്‍ എക്സ്പ്രസിൽ ശനിയാഴ്ച പുലര്‍ച്ച മേ ാഷണത്തിനിരയായത്. ഇവരുടെ ഒമ്പതര പവന് സ്വര്‍ണാഭരണം, പാസ്പോര്‍ട്ട്, എ.ടി.എം കാര്‍ഡുകള്‍, സിംഗപ്പൂരിലെ ജോലി സംബന്ധിച്ച രേഖകള്‍ എന്നിവ ഉള്‍പ്പെടുന്ന ബാഗ് നഷ്ടപ്പെട്ടു.
വൈശാഖും ഭാര്യയും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം അങ്കമാലിയിൽനിന്ന് രാത്രി ഒരു മണിക്കാണ് മലബാര്‍ എക്സ്പ്രസിലെ എ ഒന്ന് കോച്ചിൽ കയറിയത്. വൈശാഖിെൻറ സഹോദരന് അനിരുദ്ധനും ഒപ്പമുണ്ടായിരുന്നു. രാവിലെ ആറു മണിയോടെ മാഹിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ അലാറം ശബ്ദം കേട്ട് ഉണര്‍ന്നു. ഇൗ സമയം സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് കണ്ണൂരിലിറങ്ങി റെയില്‍വേ പൊലീസില്‍ പരാതി നല്കി. കോഴിക്കോടിനും വടകരക്കും ഇടയിലാണ് സംഭവം നടന്നതെന്നതിനാല്‍ കേസ് കോഴിക്കോട് പൊലീസിന് കൈമാറും.
ചെൈന്ന-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിൽ കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോയ മൂന്ന് സ്ത്രീകളുൾപ്പെടുന്ന നാലംഗസംഘത്തിൽ െചന്നൈ അയാവരം സ്വദേശി മാരെൻറ ഭാര്യ പൊന്നിമാരനാണ് കൊള്ളയടിക്കപ്പെട്ടത്. ഇവരുടെ 15 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം-വജ്രം ആഭരണങ്ങളും 22,000 രൂപയും നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച ഒരു മണിക്കും നാലിനുമിടയിലാണ് സംഭവം.
എ.സി കമ്പാർട്മെൻറിലായിരുന്നു ഇവരുടെ യാത്ര. തിരുപ്പൂരിനും തിരൂരിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം. ബര്‍ത്തിന് മുകളിലെ ആഭരണങ്ങളടങ്ങിയ ബാഗ് തിരൂരിലെത്തിയപ്പോൾ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ആഭരണവും പണവും നഷ്ടപ്പെട്ടത് മനസ്സിലായത്. കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു. എ ഒന്ന് കമ്പാർട്മെൻറുകളിൽ പുറത്തുനിന്ന് കയറി കവര്‍ച്ച നടത്താന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ കമ്പാർട്മെൻറിൽ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.