ഖജനാവിലെ പണം കവരൽ തുടർക്കഥ; നടപടി പരമാവധി സസ്പെൻഷൻ, താക്കീത്
text_fieldsതിരുവനന്തപുരം: സർക്കാർ ഖജനാവിെൻറ കാവൽക്കാരായ ട്രഷറി ഉദ്യോഗസ്ഥർ തന്നെ പണം കൊള്ളയടിക്കുന്നത് തുടർക്കഥ. സമീപകാലത്ത് ട്രഷറി ഉദ്യോഗസ്ഥർ തന്നെ പണം അപഹരിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടും സസ്പെൻഷനിലോ താക്കീതിലോ ഒതുക്കിത്തീർക്കുകയും വൈകാതെ അവർ ജോലിയിൽ തിരിച്ചെത്തുകയും ചെയ്തു.
സംഘടനാ പിടിപാടുള്ളവരുടെ പണാപഹരണം പൊലീസിൽ അറിയിക്കുകയോ കേസെടുക്കുകയോ െചയ്യാറില്ല. മലപ്പുറത്തെ പൊന്നാനി, ചങ്ങരംകുളം സബ്ട്രഷറികളിൽ നടന്ന തട്ടിപ്പ് ട്രഷറി അധികൃതരുടെയോ ധനവകുപ്പിെൻറയോ ഉന്നതരുടെ കണ്ണ് തുറപ്പിച്ചില്ല.
ചങ്ങരംകുളം ട്രഷറിയിൽ ഇടപാടുകൾക്കായി സമർപ്പിച്ച ചെക്കുകളിൽ തിരിമറി നടത്തി പണം തട്ടിയെടുത്ത സന്തോഷ് എന്ന ജീവനക്കാരൻ അത് തെൻറയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
പൊന്നാനി സബ്ട്രഷറിയിൽ അഞ്ച് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് ബുക്കുകളിലെ 50 പേജുകൾ ഉൾപ്പെടുന്ന സ്ഥിര നിക്ഷേപ പുസ്തകവും സഹകരണ സംഘങ്ങളുടെ ഡെപ്പോസിറ്റ് എഴുതാൻ േവണ്ടി നീക്കിെവച്ച പുസ്തകത്തിലെ ഒരു ലീഫും നഷ്ടപ്പെട്ടിരുന്നു.
നഷ്ടപ്പെട്ട രണ്ട് ചെക്ക് ലീഫുകൾ പൊന്നാനി സബ് ട്രഷറിയുടെ േപരിലും 27 ചെക്ക് ലീഫുകൾ ചങ്ങരംകുളം സബ് ട്രഷറിയുടെ പേരിലും ദുരുപയോഗം ചെയ്ത് വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.
പൊന്നാനിയിൽനിന്ന് നഷ്ടപ്പെട്ട സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് പുസ്തകത്തിെൻറ ചില ലീഫുകളാണ് ചങ്ങരംകുളത്ത് ദുരുപയോഗം ചെയ്തത്. എന്നിട്ടും സസ്പെൻഷൻ മാത്രമാണുണ്ടായത്. പൊലീസിൽ പരാതിപ്പെട്ടില്ല. മിക്കവരും സർവിസിൽ തിരികെ കയറി.
വയനാട് ജില്ല ട്രഷറിയിൽ കൃഷി വകുപ്പിെൻറ അക്കൗണ്ടിലെ പണം ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം അടിച്ചെടുത്തു. കൃഷി അസി. ഡയറക്ടറുടെ പേരിൽ ജില്ല ട്രഷറിയിലുള്ള അക്കൗണ്ടിൽനിന്ന് പേമെൻറിന് സമർപ്പിച്ച 7500 രൂപയുെട ചെക്ക് മാറുേമ്പാൾ 75,000 എന്നാക്കി മാറ്റി അത്രയും തുക പിൻവലിച്ചു.
ഇടപാടുകാരന് 7500 രൂപ മാത്രമാണ് നൽകിയത്. കാഷ് ക്ലോസ് ചെയ്തപ്പോൾ അധിക തുക റിപ്പോർട്ട് ചെയ്തതുമില്ല. ബാക്കി തുക എടുത്ത ട്രഷറർ പി. റിജുവിനെതിരെ സസ്പെൻഷൻ മാത്രം. 67,500 രൂപയുടെ നഷ്ടം കൃഷി വകുപ്പിന്.
േചലക്കര സബ്ട്രഷറിയിൽ അക്കൗണ്ട് ഉടമയുടെ വ്യാജ ഒപ്പിട്ട് 20 ലീഫുകളുള്ള ചെക്ക് ബുക്ക് കൈക്കലാക്കിയ സീനിയർ അക്കൗണ്ടൻറ് ടി.വി. അജിത്കുമാർ 1,40,000 രൂപയാണ് കവർന്നത്. പരാതി വന്നതിനെ തുടർന്ന് കേസാകുകയും ചേലക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എറണാകുളം സബ്ട്രഷറിയിൽ ജൂനിയർ സൂപ്രണ്ട് വി. നോബിളിെൻറ നേതൃത്വത്തിൽ 20.9.17ന് രാത്രി 10.45ന് സബ്ട്രഷറിയുടെ സ്ട്രോങ് റൂം തുറക്കുകയും 11.30ന് അടക്കുകയും െചയ്തിരുന്നു. നോബിളിന് സ്ട്രോങ് റൂം തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
ക്രിമിനൽ സ്വഭാവത്തോടെ നടപടിയെന്നാണ് ട്രഷറി ഉത്തരവിൽ തന്നെ ഇതിനെ കുറിച്ച് പറയുന്നത്. സസ്പെൻഷൻ ഏതാനും ദിവസം മാത്രം. തൃശൂർ ജില്ല സ്റ്റാമ്പ് ഡിപ്പോയിൽ നോൺ ജുഡീഷ്യൽ സ്റ്റാമ്പ്, കോർട്ട് ഫീസ് സ്റ്റാമ്പ് അടക്കമുള്ളവയിൽ 20,992 രൂപ മൂല്യമുള്ള 1078 സ്റ്റാമ്പുകൾ കാണാതായി.
ചട്ടപ്പടി നടപടി മാത്രം. കാട്ടാക്കടയിൽ സ്ഥിര നിക്ഷേപത്തിെൻറ പലിശ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കണ്ണൂരിൽ രണ്ടു ലക്ഷം രൂപക്കുപകരം 20 ലക്ഷം രൂപ കൊടുത്ത സംഭവം. തട്ടിപ്പുകൾ ഏറെ നടന്നിട്ടും നടപടി പേരിന് മാത്രമായിരുന്നു. ഇതാണ് ഇപ്പോൾ വഞ്ചിയൂർ ട്രഷറിയിലെ വൻ തട്ടിപ്പിന് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.