ജോലി വാഗ്ദാനം ചെയ്ത് ഒമ്പതു കോടി തട്ടിയ ദമ്പതികൾ മുങ്ങി
text_fieldsകോഴിക്കോട്: െഎ.ടി രംഗത്ത് വീട്ടിലിരുന്ന് ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് വിദ്യാസമ്പന്നരായ വീട്ടമ്മമാരുൾപ്പെടെ 3500 ഒാളം പേരിൽനിന്നായി അയ്യായിരം രൂപ വീതം ഒമ്പത് കോടിയോളം രൂപ തട്ടിയെടുത്ത് ദമ്പതികൾ മുങ്ങി.
വെസ്റ്റ്ഹിൽ ജസ്ല െസൻറർ കെട്ടിടത്തിെൻറ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന െഎ.ടി വേൾഡിെൻറ പേരിലാണ് വൻ തട്ടിപ്പ് നടന്നത്. വഞ്ചിക്കെപ്പട്ട 200ഒാളം പേരുടെ പരാതിയിൽ നടക്കാവ് പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. കൂത്തുപറമ്പ് സ്വദേശിയായ പ്രവീണ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയും ഭർത്താവുമാണ് നിരവധിയാളുകളെ കബളിപ്പിച്ചത്. എട്ട് മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ ഒാഫിസ് തിങ്കളാഴ്ച മുതൽ പൂട്ടികിടക്കുന്നത് കണ്ടാണ് ഉദ്യോഗാർഥികളും ജീവനക്കാരും തട്ടിപ്പ് മനസ്സിലാക്കിയത്. പരസ്യം നൽകിയും ജീവനക്കാർ വഴി പ്രചരിപ്പിച്ചുമാണ് കൂടുതൽ പേരെ ഇവർ ആകർഷിച്ചത്.
ഡാറ്റാ എൻട്രി ജോലിയാണ് വാഗ്ദാനം ചെയ്തത്. 950 പേജിലുള്ള ഉള്ളടക്കം പി.ഡി.എഫിലേക്ക് മാറ്റുന്നതിനും വേർഡിലുള്ള വിഷയം എഡിറ്റ് ചെയ്യുന്നതുമാണ് നിർദേശിച്ച ജോലി. പി.ഡി.എഫിലേക്ക് മാറ്റുന്ന ഒരു ജോലിക്ക് 17,000 രൂപയും എഡിറ്റിങ്ങിന് 12,000 രൂപയുമാണ് വേതനം നിശ്ചയിച്ചത്.
ഒരു ജോലി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നൂറ് രൂപയുടെ രണ്ട് മുദ്രപത്രമുൾപ്പെടെ 5000 രൂപ ഉദ്യോഗാർഥികൾ സ്ഥാപനത്തിന് മുൻകൂർ നൽകണം. നാല് പ്രവൃത്തികൾ പൂർത്തിയാക്കിയാൽ വേതനത്തിന് പുറമെ ഇൗ തുക തിരികെ ലഭിക്കുെമന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ രണ്ടും മൂന്നും ജോലികൾക്കായി 5000 വീതം ലക്ഷം രൂപ വരെ മുൻകൂർ അടച്ച നിരവധി പേരാണ് തിങ്കളാഴ്ച പരാതിയുമായി എത്തിയത്. തിങ്കളാഴ്ച ഒാഫിസിലെത്തിയപ്പോൾ പൂട്ട് മാറ്റി പൂട്ടിയ നിലയിലായിരുന്നു.
പരാതിക്കാരായ ഉേദ്യാഗാർഥികൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഇവരുടെ കുട്ടി പഠിച്ചിരുന്ന മാളിക്കടവ് സ്കൂളിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പേര് വെട്ടിക്കൊണ്ടുപോയതായും കണ്ടെത്തി. വഞ്ചിക്കപ്പെട്ടവർക്ക് പുറമെ സ്ഥാപനത്തിലെ ജീവനക്കാരായ ആറു പേർക്ക് ശമ്പളവും നൽകിയിട്ടില്ല. ബംഗളൂരുവിൽനിന്ന് ദിവസവും മൂന്ന് ലക്ഷം രൂപയോളം അക്കൗണ്ടിലേക്ക് വരാറുണ്ടായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.