പതിറ്റാണ്ടുകൾക്ക് മുമ്പ് കളവുപോയ സ്വർണം വീണ്ടും ക്ഷേത്രത്തിൽ തിരിച്ചെത്തി
text_fieldsനാഗർകോവിൽ: തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രത്തിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ നാലരകിലോ സ്വർണം കന്യാകുമാരി ജില്ലാ കോടതി ദേവസ്വം ബോർഡ് അധികൃതരെ ഏൽപിച്ചു. മൂലസ്ഥാനത്തെ കടുശർക്കര യോഗം വിഗ്രഹത്തിൽ പൊതിഞ്ഞിരുന്ന സ്വർണമാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് മോഷണം പോയത്.
വിവിധ കാലഘട്ടങ്ങളിലായി ആറരകിലോ സ്വർണം പൂജാരിയുടെ സഹായത്തോടെ ക്ഷേത്രത്തിൽ എത്തിയിരുന്ന നിത്യ സന്ദർശകർ കൊള്ളയടിക്കുകയായിരുന്നു. 1992 ലാണ് സംഭവം പുറംലോകം അറിഞ്ഞത്.
കേസന്വേഷിച്ച സി.ബി.സി.ഐ.ഡി 34 പേർെക്കതിരെ കേസെടുത്തു. ഇതിൽ പത്തുപേർ വിചാരണക്കിടെ മരിച്ചു. 27 വർഷമായി നടന്ന കേസിൽ 23 പേരെ 2019 ൽ കോടതി ശിക്ഷിച്ചു. തുടർന്നാണ് പ്രതികളിൽനിന്ന് കണ്ടെടുത്ത സ്വർണം കൈമാറാൻ തീരുമാനിച്ചത്. ദേവസ്വം ബോർഡിനുവേണ്ടി ചെയർമാൻ ശിവ കുറ്റാലം കന്യാകുമാരി ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് ജി. ക്രിസ്റ്റിയാെൻറ പക്കൽനിന്ന് സ്വർണം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.