തേക്കടി തുറക്കുന്നതും കാത്ത് വിനോദ സഞ്ചാരികൾ
text_fieldsകുമളി: കാറ്റും മഴയും കനത്തതിനെ തുടർന്ന് നിർത്തിവെച്ച തേക്കടിയിലെ ബോട്ട് സവാരി പുനരാരംഭിക്കുന്നതും കാത്ത് വിനോദ സഞ്ചാരികൾ. കാലവർഷം ശക്തമായതോടെ ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചത്. റെഡ് അലർട്ടിനെ തുടർന്ന് തേക്കടിയിലെ ബോട്ട് സവാരി നിർത്തിവെച്ചതിനൊപ്പം പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മുഴുവൻ ടൂറിസം പരിപാടികളും നിർത്തി.
രണ്ടു ദിവസമായി കാറ്റും മഴയും അൽപം ശമിച്ചതോടെ ബോട്ട് സവാരി പുനരാരംഭിക്കുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ചയും തുടങ്ങിയില്ല. തേക്കടി കാണാനെത്തി വിവിധ ഹോട്ടലുകളിൽ താമസിക്കുന്ന സഞ്ചാരികൾ ബോട്ട് സവാരി പുനരാരംഭിക്കുന്നതും കാത്താണ് രണ്ടു ദിവസമായി കുമളിയിൽ തുടരുന്നത്. ബോട്ട് സവാരി നിർത്തിവെച്ചെങ്കിലും തേക്കടി ബോട്ട് ലാന്റിങ് വരെ സഞ്ചാരികൾക്ക് പോകാൻ കഴിയുന്നതിനാൽ തമിഴ്നാട്ടിൽ നിന്ന് ധാരാളം സഞ്ചാരികൾ ഇപ്പോഴും തേക്കടിയിലേക്ക് എത്തുന്നുണ്ട്. ഇതോടൊപ്പം തേക്കടിയിലെത്തിയ വിദേശ വിനോദ സഞ്ചാരികളും ബോട്ട് സവാരി പുനരാരംഭിക്കുന്നത് കാത്താണ് ഹോട്ടലുകളിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.