തേക്കടി തുറക്കുന്നു; വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ
text_fieldsകുമളി: കോവിഡ് രോഗബാധയിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് അടച്ച തേക്കടി സഞ്ചാരികൾക്കായി തുറക്കാൻ നടപടി തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ ഇളവുകൾ നൽകി മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നെങ്കിലും തേക്കടി അടഞ്ഞുകിടന്നു. രോഗം പടർന്നതിനെ തുടർന്ന് തേക്കടിക്ക് സമീപ മേഖലകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നതാണ് തുറക്കാൻ വൈകിയത്. വിനോദ സഞ്ചാര മേഖല അടഞ്ഞുകിടന്നത് ഈ രംഗത്തെ നിക്ഷേപകരെ കടക്കെണിയിലാക്കി. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.പല സ്ഥാപനങ്ങളും പൂർണമായും അടച്ചു പൂട്ടി. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പ്രതീക്ഷ നൽകി തേക്കടി വീണ്ടും തുറക്കുന്നത്.
സംസ്ഥാനത്തിനുള്ളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്. തമിഴ്നാട് അതിർത്തി തുറക്കുന്നതോടെ അവിടെ നിന്നുള്ള സഞ്ചാരികളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.