തെക്കേപ്പുറത്ത് ആക്രമണം; ബി.ജെ.പി പ്രവർത്തകർ പിടിയിൽ
text_fieldsകുന്നംകുളം: തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ ഇടതുപക്ഷ പ്രചാരണ ബോർഡിന് മുകളിൽ പടക്കംപൊട്ടിച്ചത് ചോദ്യംചെയ്ത സി.പി.എം പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ രണ്ടു ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങൾ പിടിയിൽ. തെക്കേപ്പുറം സ്വദേശികളും സഹോദരങ്ങളുമായ പനക്കപ്പറമ്പിൽ ബിനേഷ് (36), ബിനോയ് (33) എന്നിവരെയാണ് സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്.
ഇരുപതോളം പേരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നും മറ്റുള്ള പ്രതികൾ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.സി.പി.എം പ്രവർത്തകരായ തെക്കേപ്പുറം ചീരാത്ത് വീട്ടിൽ സുബ്രഹ്മണ്യെൻറ മകൻ സനു, സുഹൃത്ത് പ്രണവ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പൊലീസ് സംഘത്തിൽ എസ്.ഐ ഇ. ബാബു, എ.എസ്.ഐമാരായ പ്രേംജിത്ത്, സതീഷ് കുമാർ, ഗോകുലൻ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ്, വൈശാഖ്, ദേവേഷ്, മധു, ഷജീർ, ഗഗേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.