അന്ന് പ്രചാരണത്തിനിടെ അപകടം; ഇന്ന് പ്രിയതമക്കായി വോട്ടുതേടൽ
text_fieldsകൊടുവള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജീവിതം മാറ്റിമറിച്ച അപകടത്തിനുശേഷം ഒരു പതിറ്റാണ്ടിനിപ്പുറവും തെരഞ്ഞെടുപ്പുരംഗത്ത് സജീവമാണ് കിഴക്കോത്ത് വലിയപറമ്പിൽ എ.പി. സന്തോഷ് കുമാർ. വീൽചെയറിലിരുന്ന് സന്തോഷ് ഇത്തവണ വോട്ട് തേടുന്നത് പ്രിയതമക്കു വേണ്ടിയാണ്.
കിഴക്കോത്ത് പഞ്ചായത്തിലെ നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയാണ് ഭാര്യ പ്രജിഷ. 10 വർഷങ്ങൾക്കു മുമ്പ് 2010ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സന്തോഷിെൻറ ജീവിതം മാറിമറിഞ്ഞത്.
എൽ.ഡി.എഫ് പഞ്ചായത്ത് റാലിയായ വികസന മുന്നേറ്റ ജാഥയുടെ പ്രചാരണ വാഹനത്തിൽ പോവുമ്പോൾ വലിയപറമ്പ് കരൂഞ്ഞിയിൽവെച്ച് ജീപ്പ് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ അരക്കുതാഴെ തളർന്നെങ്കിലും തളരാത്ത മനസ്സുമായി വീണ്ടും സന്തോഷ് പൊതുപ്രവർത്തനങ്ങളിലേക്ക് തിരികെയെത്തി.
പരിമിതികളെയും പ്രതിസന്ധികളേയും മാറ്റിനിർത്തി വീൽചെയറിൽ സുഹൃത്തുകളോടൊപ്പം വോട്ടഭ്യർഥിച്ചും പ്രചാരണത്തിലും സജീവമാണ് സന്തോഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.