തേനി ജില്ലയിൽ കാട്ടുതീയിൽ ഒമ്പത് തൊഴിലാളികൾ കുടുങ്ങി; രണ്ടുപേർ മരിച്ചു
text_fields
കുമളി: കോവിഡ് രോഗഭീതിയെത്തുടർന്ന് സംസ്ഥാന അതിർത്തി അടച്ചിടുകയും വാഹനങ്ങൾ ഓടാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് കാട്ടിനുള്ളിലൂടെ നടന്ന് സ്വദേശത്തേക്ക് മടങ്ങിയ ഒമ്പത് തമിഴ് തൊഴിലാളികൾ കാട്ടുതീയിലകപ്പെട്ടു. ഇവരിൽ രണ്ടുപേർ മരിച്ചു.
തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ രാസിംഗാപുരം ഉച്ചലത്ത് മലയിലാണ് ദുരന്തമുണ്ടായത്. ബോഡിനായ്ക്കന്നൂർ സ്വദേശികളായ ജയശ്രീ, കൃതിക എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന വിജയമണി, മഹേഷ്, വജ്രമണി, യോഗേഷ്, ഒണ്ടിവീരൻ, മഞ്ജു, ആനന്ദ് എന്നിവർക്കായി പൊലീസും അഗ്നിരക്ഷാസേന വനം അധികൃതരും വനത്തിൽ തിരച്ചിൽ തുടരുകയാണ്.
ഇടുക്കി ജില്ലയിലെ പേത്തൊട്ടിയിൽ ഏലത്തോട്ടം മേഖലയിൽ ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ബോഡിമെട്ട് വഴി വാഹനഗതാഗതം നിലച്ചതോടെ തൊഴിലാളികൾ കാട്ടിനുള്ളിലെ എളുപ്പ പാത വഴി ബോഡിനായ്ക്കന്നൂരിലേക്ക് പോകുന്നതിനിടെയാണ് കാറ്റിൽ കാട്ടുതീ ആളിപ്പടർന്ന് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.