Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2024 4:17 AM GMT Updated On
date_range 8 March 2024 4:21 AM GMTഗുരുവായൂരിൽ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാർ -തേറമ്പിൽ രാമകൃഷ്ണൻ
text_fieldsbookmark_border
തൃശ്ശൂർ: ഗുരുവായൂരിൽ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാരെന്നും അവർ പത്മജ മുഖേന സ്മൃതിമണ്ഡപത്തിൽ എത്തുകയാണെങ്കിൽ നല്ലതാണെന്നും കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. അത് കാലത്തിന്‍റെ കണക്കുകൂട്ടലാണെന്നും തേറമ്പിൽ ചൂണ്ടിക്കാട്ടി.
കരുണാകരൻ പാർട്ടി വിട്ടപ്പോൾ അടിയുറച്ച കോൺഗ്രസുകാരി എന്ന പറഞ്ഞ ആളാണ് പത്മജ. പത്മജയുടെ നീക്കം ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും എവിടെയും പോകാമെന്ന പ്രതിഭാസമാണ് വന്നിട്ടുള്ളത്. പദവിക്കും അധികാരത്തിനും വേണ്ടി നടക്കുന്ന വിലപേശലാണിത്. പദവിക്ക് വേണ്ടി പാർട്ടി മാറുന്ന രോഗം കോൺഗ്രസിന് പിടിപ്പെട്ടതിൽ സങ്കടമുണ്ട്. ജനാധിപത്യം അപകടത്തിലാകുന്നതിൽ ആശങ്കയുണ്ടെന്നും തേറമ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story