സംസ്ഥാനത്ത് 734 റേഷൻകടകൾ കൂടി വരുന്നു
text_fieldsതൃശൂർ: പൊതുവിതരണം കൂടുതൽ ജനകീയമാക്കാൻ സംസ്ഥാനത്ത് പുതുതായി 734 റേഷൻകടകൾ കൂടി വരുന്നു. നേരത്തെ തീരുമാനിച്ച 599 കടകൾക്കൊപ്പം പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നടത്തിയ റേഷൻ വ്യാപാരി അദാലത്തിൽ പരിഗണിച്ച 135 കടകൾ കൂടി ഉൾപ്പെടെയാണ് 734 കടകൾ തുറക്കുന്നത്.
വിവിധ പ്രശ്നങ്ങളെത്തുടർന്ന് സസ്പെന്റ് ചെയ്ത 355 കടകളുടെ ഉടമകളുമായി നടത്തിയ അദാലത്തിൽ 135 കടകൾ തുറക്കാനും ബാക്കി 220 കടകൾ പിഴയടച്ചും പ്രശ്നങ്ങൾ പരിഹരിച്ചും ഉടമകൾക്ക് തിരിച്ചുകൊടുക്കാനും ധാരണയായി. നിലവിൽ 14,036 റേഷൻകടകളാണ് കേരളത്തിലുള്ളത്. 734 എണ്ണം കൂടി വരുന്നതോടെ മൊത്തം 14,770 റേഷൻ കടകൾ ഉണ്ടാവും. സമീപകടകളോട് കൂട്ടിച്ചേർത്ത 220 കടകൾ കൂടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതോടെ എണ്ണം 14,990 ആകും.
രണ്ട് കിലോമീറ്റർ ചുറ്റവളവിൽ പൊതുവിതരണ കേന്ദ്രം വേണമെന്ന നിലപാടിൽ ആദിവാസി- ഗ്രാമീണമേഖലകൾക്ക് പ്രാമുഖ്യം നൽകി കടകൾ തുടങ്ങാനാണ് തീരുമാനം. ലൈസൻസ് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.