‘ഉദ്യോഗസ്ഥരിൽ ആർ.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടല്ലോ‘; ജപ്തിയിൽ പ്രതികരിച്ച് കെ.ടി ജലീൽ
text_fieldsപോപുലര്‍ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന തിടുക്കപ്പെട്ട ജപ്‍തി നടപടികളോട് പ്രതികരിച്ച് കെ.ടി ജലീല്‍ എം.എൽ.എ. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും നടപടി നേരിടേണ്ടി വരുന്നുണ്ടെന്ന വിമര്‍ശനത്തിലാണ് ജലീലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടെന്നും സർക്കാരിനെ പറയിപ്പിക്കാൻ അത്തരക്കാർ നടത്തിയ നീക്കത്തിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും ജലീല്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു. എല്‍.ഡി.എഫിനെ അനുകൂലിക്കുന്നവരും നടപടി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഒരാൾ പങ്കുവെച്ച പോസ്റ്റിന് നൽകിയ മറുപടിയിലാണ് ജലീലിന്‍റെ പ്രതികരണം. 'നമ്മുടെ പ്രവര്‍ത്തകനാണ് ഇടപെടണം' എന്നെഴുതിയ കമന്‍റിന് മറുപടി നല്‍കുകയായിരുന്നു ജലീല്‍. ഗൾഫിലുള്ള സുന്നി എ.പി വിഭാഗം പ്രവർത്തകനും സി.പി.എം അനുഭാവിയുമായ ആളുടെ സ്വത്ത് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
''ഭയപ്പെടേണ്ട. ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടല്ലോ? സർക്കാരിനെ പറയിപ്പിക്കാൻ അത്തരക്കാർ നടത്തിയ നീക്കത്തിന്റെ ഭാഗമായി കണ്ടാൽ മതി. സർക്കാർ ജീവനക്കാരിൽ 60 ശതമാനം മാത്രമേ ഇടതുപക്ഷക്കാരുള്ളൂ. ബാക്കി 40 ശതമാനം യു.ഡി.എഫ്- ബി.ജെ.പി അനുഭാവികളാണ്. ശ്രദ്ധയിൽ പെടുത്തിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. നാളെത്തന്നെ കലക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി കൊടുക്കാൻ പറയുക. ആശങ്ക വേണ്ട. ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മ തിരുത്താൻ കേരളത്തിൽ ജനകീയ സർക്കാരുണ്ട്''-ജലീല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.