Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ലിനിക്കൽ...

ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളില്ല; ഭിന്നശേഷി സർട്ടിഫിക്കറ്റിന് അനന്തമായ കാത്തിരിപ്പ്

text_fields
bookmark_border
Clinical psychologists,
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളി​ല്ലാ​ത്താ​തി​നാ​ൽ ആ​റ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വൈ​കു​ന്നു. ഇ​തു​കാ​ര​ണം ഓ​ട്ടി​സം, പ​ഠ​ന​വൈ​ക​ല്യം, ബു​ദ്ധി​മാ​ന്ദ്യം, ക്രോ​ണി​ക് ന്യൂ​റോ​ള​ജി​ക്ക​ൽ ക​ണ്ടീ​ഷ​ൻ​സ്, മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റി, മെ​ന്‍റ​ൽ ഇ​ൽ​ന​സ് എ​ന്നീ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ആ​ക്ട്, ആ​ർ.​പി.​ഡ​ബ്ല്യു.​ഡി ആ​ക്ട് എ​ന്നി​വ അ​നു​സ​രി​ച്ച് ആ​റ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് അ​ട​ക്ക​മു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം.മാ​സ​ത്തി​ൽ ഒ​രു ത​വ​ണ​യാ​ണ് ജി​ല്ല ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ൾ ചേ​രു​ക. ഇ​തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ളാ​ണ് ഓ​രോ ജി​ല്ല​ക​ളി​ലും ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

പ​ഠ​ന​വൈ​ക​ല്യം, ഓ​ട്ടി​സം തു​ട​ങ്ങി​യ​വ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 10ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ സ്ക്രൈ​ബി​നെ അ​നു​വ​ദി​ച്ചു​കി​ട്ടാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ള​രെ പ​രി​മി​ത​മാ​ണ്. ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ൽ 17ഉം ​മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ അ​ഞ്ച് ത​സ്തി​ക​ക​ളു​മാ​ണു​ള്ള​ത്. കൊ​ല്ലം, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഒ​രു ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ത​സ്തി​ക പോ​ലു​മി​ല്ല. ഈ ​ജി​ല്ല​ക​ളി​ലു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് സ​മീ​പ ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നു മു​മ്പാ​കെ ഹാ​ജ​രാ​ക​ണം.

ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ ല​ഭ്യ​ത കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ര​ജി​സ്ട്രേ​ഷ​നു​ള്ള ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ പാ​ന​ൽ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും പ​ല ജി​ല്ല​ക​ളി​ലും അ​ത് ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Disability CertificateClinical psychologists
News Summary - There are no clinical psychologists; For Disability Certificate The endless wait
Next Story