Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യപ്രതിജ്ഞ വേദിയിൽ...

സത്യപ്രതിജ്ഞ വേദിയിൽ 240 കസേര മാത്രം

text_fields
bookmark_border
pledge ceremony
cancel
camera_alt

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ​ച​ട​ങ്ങി​നാ​യി ഒ​രു​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ പ്ര​ധാ​ന​വേ​ദി (ചിത്രം: ബി​മ​ൽ ത​മ്പി)

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്​റ്റേഡിയത്തിൽ 240 കസേരകൾ മാത്രം. കൂടുതൽ ആളുകളെത്തിയാൽ മാത്രമായിരിക്കും അധിക കസേരകൾ ക്രമീകരിക്കുക. നേരത്തെ 500 പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്​.

എന്നാൽ, കഴിഞ്ഞ ദിവസം ആളുകളുടെ എണ്ണം കുറയുമെന്ന്​ മുഖ്യമന്ത്രി തന്നെ വ്യക്​തമാക്കിയിരുന്നു. കോവിഡിനെ തുടർന്ന്​ നിരവധി പേർ ചടങ്ങിനെത്തില്ലെന്ന്​ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന്​ പിന്നാലെയാണ്​ സത്യപ്രതിജ്ഞവേദിയിലെ കസേരകളുടെ എണ്ണം കുറച്ചിരിക്കുന്നത്​.

സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറക്കണമെന്ന്​ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ്​ പരിഗണിക്കുന്നവേളയിലായിരുന്നു കോടതി പരാമർശം. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന്​ നേരത്തെ തന്നെ അറിയിച്ചിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi 2.0
News Summary - There are only 240 seats in the swearing-in ceremony
Next Story