സോളാർ രഹസ്യങ്ങൾ തുറന്നു പറയുമ്പോൾ വേദനിക്കുന്ന ചിലരുണ്ട് - ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.ബി ഗണേഷ്കുമാർ എം.എൽ.എയാണ് സോളാർ കേസ് ഇരയെക്കൊണ്ട് ഉമ്മൻചാണ്ടിയുടെ പേര് പറയിപ്പിച്ചതെന്ന് ഗണേഷ്കുമാറിന്‍റ ബന്ധുവും വിശ്വസ്തനുമായിരുന്നു ശരണ്യ മനോജ് കഴിഞ്ഞ ദിവ,സം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകരോട് മനസ്സ് തുറന്നത്.
വിജയം കിട്ടിയെന്ന് കരുതുന്നില്ല. ആരോപണം വന്നപ്പോഴും ഞാന്‍ ടെന്‍ഷന്‍ ആയിട്ടില്ല. ഇപ്പോള്‍ ഇത് വരുമ്പോഴും അമിതമായി ആഹ്ലാദിക്കുന്നില്ല. ഇതെല്ലാം ഇതിന്‍റെ ഭാഗമാണ്. പൂര്‍ണമായും കുറ്റക്കാരനല്ല എന്നുള്ള നിലയിലുള്ളത് വരണമെങ്കില്‍ ഇനിയും ചില കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ഇക്കാര്യത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല.
ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ പുറകിലാണ്. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. ഇത് ഒരു പുതുമയുള്ള കാര്യമായി കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ അതില്‍ വേദനിക്കുന്ന ചിലരുണ്ട്. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് അത് പറയുന്നില്ല.
ആരോപണവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ശതമാനം കൂടി വന്നാലേ അത് നൂറ് ശതമാനമാകുകയുള്ളൂ' എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏത് വിഷയത്തിലാണ് കാര്യങ്ങള്‍ പുറത്തുവരാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
സോളാർ കേസിൽ അന്വേഷണം ആവശ്യപ്പെടുന്നില്ല. ഇനിയും സർക്കാറിന്‍റെ പണം കളയണമെന്ന് ആഗ്രഹിക്കുന്നില്ല. സോളാർ കേസിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.