പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങൾ
text_fieldsസംസ്ഥാനത്ത് പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 50 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായാണ് കണക്കുകൾ. ആഭ്യന്തരവകുപ്പിന്റെ തന്നെ കണക്കുകളാണിക്കാര്യം പറയുന്നത്. 2016 മെയ് 25 മുതൽ 2021 ഡിസംബർ 19 വരെ 47 കൊലപാതകങ്ങളാണ് നടന്നത്. ഇതിനുശേഷം മുന്ന് കൊലപാതകങ്ങൾ കൂടി നടന്നു. ഏറ്റവുമൊടുവിൽ, കിഴക്കമ്പലത് ട്വന്റി-ട്വന്റി പ്രവർത്തകനും തലശ്ശേരി പുന്നോലിൽ സി.പി.എം പ്രവർത്തകനും കൊല്ലപ്പെട്ടു. പതിവു തെറ്റാതെ പരസ്പരാരോപണങ്ങളുമായി രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി.
ഒന്നാം പിണറായി സർ ക്കാർ അധികാരമേറ്റതിന് ശേഷം 2016 മെയ് 25 മുതൽ ഇ ന്നലെ വരെ വിവിധയിടങ്ങളി ലായി 22 സി.പി.എം പ്രവർത്തകർ കൊലചെയ്യപ്പെട്ടു. ഇതിൽ 16 കേസുകളിലും കൊലയാളികൾ ആർ.എസ്.എസ് പ്രവർ ത്തകരാണ്. കഴിഞ്ഞ വർഷം മാത്രം എട്ട് രാഷ്ട്രീയ കൊലപാ തകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യു റോയുടെ കണക്ക്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ്.
11 കൊലപാതകങ്ങളാണ് കണ്ണൂരിൽ മാത്രം നടന്നിരിക്കുന്നത്. തൊട്ടുപിന്നിൽ തൃശൂരാണ്. എട്ട് യുവാക്കളാണിവിടെ കൊലചെയ്യപ്പെട്ടത്. ഇക്കാലയളവിൽ 19 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നാല്, മുസ്ലിം ലീഗ്, യൂത്ത് ലീഗുകാരായ ആറ്, എസ്. ഡി.പി.ഐ രണ്ട്, ഐ. എൻ.ടി.യു.സി. ഒന്ന് , ഐ. എൻ.എൽ. ന്നും , ട്വന്റി ട്വന്റി ഒന്ന് എന്നിങ്ങനെയാണ്കൊല്ലപ്പെട്ടത്. ഇതിനിടെയാണ് ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർന്നതിനുളള തെളിവുകളായാണ് ഈ സംഭവങ്ങൾ ഓരോന്നും മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.