ജനം ടി.വിയുമായി ബി.ജെ.പിക്ക് ആത്മബന്ധം മാത്രം, ഉടമസ്ഥതയില്ല- കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് നിഷ്പക്ഷമായാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത് എന്നതിന് തെളിവാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാനുള്ള തീരുമാനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ളത് കസ്റ്റംസിന്‍റെ കണ്ടെത്തല്‍ അല്ല. പ്രതികളുടെ മൊഴികളാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
സ്വപ്നയുമായിട്ടുള്ള ടെലിഫോണ്‍ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ പോലും വിശദമായ പരിശോധന നടത്തുന്നത് പോസിറ്റീവായാണ് കാണുന്നത്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. കേരളത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരോ ഭരിക്കുന്ന പാര്‍ട്ടിയെ അനുകൂലിക്കുന്നവരോ അന്വേഷണത്തിന് മുന്‍പില്‍ വരാറില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. എന്നാല്‍ ജനം ടി.വിയുമായി ബി.ജെ.പിക്ക് ആത്മബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ അട്ടിമറി നടന്നു എന്നത് മറച്ചുവെക്കാനാണ് മന്ത്രിമാർ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുന്നത്. ഇത് അന്വേഷണ സംഘമല്ല, കേസ് അട്ടിമറിക്കുന്ന സംഘമാണ്. സംസ്ഥാന സർക്കാരിന്‍റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണ് അന്വേഷണ സംഘത്തിലുള്ളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.