'സർക്കാറിന്‍റെ ഒാൺലൈൻ വിദ്യാഭ്യാസ നയങ്ങളിൽ പാളിച്ചയുണ്ട്'; വിമർശനവുമായി സത്യദീപം
text_fieldsകൊച്ചി: ഒാൺലൈൻ പഠന സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. സംസ്ഥാന സർക്കാറിന്‍റെ ഒാൺലൈൻ വിദ്യാഭ്യാസ നയങ്ങളിൽ പാളിച്ചയുണ്ടെന്ന് മുഖപ്രസംഗം പറയുന്നു.
ഒാൺലൈൻ വിദ്യാഭ്യാസ ലഭ്യതയുടെ പ്രശ്നങ്ങൾ തുടർഭരണം ഉറപ്പാക്കിയവർ പഠിച്ചിട്ടില്ല. ഒാൺലൈൻ പഠനം തുടങ്ങിയ ശേഷമാണ് ജനപ്രതിനിധികൾ സഹായവുമായി എത്തുന്നതെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
12 ശതമാനം വിദ്യാർഥികൾക്ക് ടി.വിയും 14 ശതമാനം വിദ്യാർഥികൾക്ക് മൊബൈൽ ഫോണും ഇല്ല. ടി.വിയും ഫോണും ഇല്ലാത്ത സാഹചര്യത്തിലാണ് ഒാൺലൈൻ വിദ്യാഭ്യാസം നടത്തുന്നത്. ഇതിൽ വലിയ പാളിച്ചയുണ്ടെന്നും മുഖപ്രസംഗം പറയുന്നു.
കോവിഡ് പ്രതിരോധത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒാൺലൈൻ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.