കുന്നത്തൊരു മാവുണ്ട്...
text_fieldsസ്വാതന്ത്ര്യത്തിന്‍റെ നാളുകളുടെ ഓർമക്കായി പോരാളികൾ 1947 ആഗസ്റ്റ് 15ന് നട്ട മാവ് ഇന്നും മുതലക്കോടം There is a flour in Kunnamkawala തണൽ വിരിച്ച് നിൽക്കുന്നുണ്ട്. അന്ന് മാവ് കുഴിച്ചുവെക്കാൻ രംഗത്തുണ്ടായിരുന്ന 11 അംഗ സംഘത്തിൽ മാളിയേക്കൽ ഉലഹന്നാൻ ചാക്കോ (93) മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.
തുറക്കൽ ആഗസ്തി ഉലഹന്നാൻ, കൊച്ചുപറമ്പിൽ കെ.കെ. ജോൺ, കല്ലുകുടിയിൽ വർക്കി കുര്യാക്കോസ്, കല്ലുങ്കക്കുടിയിൽ ഔസേഫ്, ചെമ്പരത്തിക്കൽ പി.സി. മാണി, വട്ടമലയിൽ വർക്കി ഉലഹന്നാൻ, വള്ളിക്കുന്നേൽ പൈലി വർഗീസ്, മരോട്ടിക്കൽ എം.യു. മുഹമ്മദ്, പഴുക്കാകുളത്ത് ഉലഹന്നാൻ ജോൺ, അറക്കക്കാരൻ വർക്കി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഉലഹന്നാൻ ചേട്ടൻ ഓർക്കുന്നു.
1947 ആഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായതോടെ എങ്ങും ആഹ്ലാദപ്രകടനം. മാവ് നട്ട ശേഷം പ്രവർത്തകർ പോയത് ആഹ്ലാദപ്രകടനത്തിനാണ്. തൊടുപുഴയിലെ സ്റ്റേറ്റ് കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അഗസ്റ്റിൻ വഴുതനപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനങ്ങൾ. പ്രകടനക്കാർ ആദ്യംചെയ്തത് തൊടുപുഴ താലൂക്ക് കച്ചേരിയിൽ (ഇന്നത്തെ മിനിസിവിൽ സ്റ്റേഷൻ) പതാക ഉയർത്തുകയായിരുന്നു. ജീവനക്കാർ പലരും ഒപ്പം ചേർന്നു.
ചിലരൊക്കെ കാഴ്ചക്കാരുമായി. തുടർന്ന് പതാകയുമായി നീങ്ങിയത് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ ചെന്നപ്പോൾ പൊലീസുകാരുടെ മട്ട് മാറി. പ്രകടനക്കാരെ വിരട്ടിയോടിച്ചു. എന്നാൽ, ഇപ്പോൾ ഞങ്ങൾ പോകുന്നു. അടുത്ത തവണ നിങ്ങൾ തന്നെ ഈ പതാക സ്റ്റേഷൻ മുറ്റത്ത് ഉയർത്തും എന്ന് വിളിച്ചുപറഞ്ഞാണ് അവർ മടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായെങ്കിലും തിരുവിതാംകൂറിന്‍റെ ഭരണാധികാരി സർ സി.പി. രാമസ്വാമിയാണ്.
അദ്ദേഹമാകട്ടെ ഇന്ത്യൻ യൂനിയനോട് ചേരാൻ തയാറായില്ല. സ്വതന്ത്ര കേരളത്തിനായാണ് അദ്ദേഹം നിലകൊണ്ടത്. പൊലീസിന്‍റെയും സർക്കാർ ജീവനക്കാരുടെയും വിധേയത്വം സ്വാതന്ത്ര്യത്തിന്‍റെ ആദ്യനാളുകളിൽ സി.പിയോടായിരുന്നു. ഇതാണ് പൊലീസ് സ്റ്റേഷനിൽ പതാക ഉയർത്താൻ കഴിയാതിരുന്നതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.