Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ നേതൃമാറ്റം...

കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ പ്രശ്​നമുണ്ട്​ -ഉമ്മൻചാണ്ടി

text_fields
bookmark_border
OOmmen chandy
cancel

ന്യൂഡൽഹി: കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ പ്രശ്​നമുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്​തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന്​ അക്കാര്യത്തിൽ ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്​തമായോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയില്ല.

കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്കും രമേശ്​ ചെന്നിത്തലക്കും അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. തുടർന്ന്​ ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും കോൺഗ്രസ്​ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്​ വി.ഡി സതീശനേയും കെ.പി.സി.സി പ്രസിഡന്‍റായി കെ.സുധാകരനേയും നിയമിച്ചതിൽ ഇരു നേതാക്കൾക്കും അതൃപ്​തിയുണ്ടെന്നായിരുന്നു വാർത്ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - There is a problem in the way the change of leadership was implemented in Kerala - Oommen Chandy
Next Story