Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2021 12:36 PM IST Updated On
date_range 18 Nov 2021 12:36 PM ISTപീക്ക് അവറിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കൻ നിർദേശമുണ്ട്, തീരുമാനമായിട്ടില്ല- മന്ത്രി കെ. കൃഷ്ണൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധന എന്ന നിര്‍ദേശം വന്നിട്ടുണ്ട്. എന്നാൽ അക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പത്ത് ശതമാനം കൂട്ടുമെന്ന വാര്‍ത്ത ശരിയല്ല. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടില്ല.
വൈകുന്നേരം ആറ് മണിമുതല്‍ രാത്രി 10 മണിവരെയുള്ള പീക്ക് അവറില്‍ മാത്രം ചാര്‍ജ് വര്‍ധന കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. അത് എങ്ങനെ വേണമെന്ന് തീരുമാനമായിട്ടില്ല. അനാവശ്യമായി ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണ് ഇതിനുള്ളതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story