ബദലുണ്ട് സവാളക്ക്; നട്ടാൽ വിളയും
text_fieldsഅരിയുേമ്പാൾ മാത്രമല്ല ഇപ്പോൾ വിലകൊണ്ടും കരയിപ്പിക്കുന്ന ഒന്നാണ് സവാള. കഴിഞ്ഞയാഴ്ച സവാള വാങ്ങിയവരുടെ കീശ ഒന്നു ഞെരുങ്ങിക്കാണും.
വില കിലോക്ക് 80ന് മുകളിൽ പോയിരുന്നു. കഴിഞ്ഞവർഷം 120ന് മുകളിലും എത്തി. സവാളയില്ലാത്ത സവാളവടയും സാലഡും നമ്മൾ കഴിച്ചു. പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത സവാള നമ്മുടെ അടുക്കളത്തോട്ടത്തിൽതന്നെ വിളയിച്ചാലോ... വലിയ മെനക്കേടില്ലാതെ, അൽപം ശ്രദ്ധിച്ചാൽ സവാളയും വീട്ടുമുറ്റത്ത് വിളയിക്കാം.
നിലമൊരുക്കാം
നടുേമ്പാൾ തണുപ്പും വിളവെടുക്കുേമ്പാൾ ഉയർന്ന താപനിലയുമാണ് സവാളക്ക് വേണ്ടത്. എന്നുവെച്ചാൽ, നേടണ്ട സമയമാണിത്. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും വിളവിറക്കാം. നിലമൊരുക്കി തടങ്ങളിൽ വിത്തുപാകി തൈകൾ പറിച്ചുനട്ടാണ് കൃഷി. നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. നിലമൊരുക്കുേമ്പാൾ ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ചേർക്കണം. ചുവടുകൾ തമ്മിൽ 20-25 സെൻറിമീറ്റർ അകലം വേണം.
ചട്ടികളിലും ഗ്രോബാഗുകളിലും തൈ നടാം. നട്ട് ഒരുമാസം കഴിഞ്ഞ് കളകൾ നീക്കി ജൈവവളം ചേർക്കാം. ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കണം. നന കൂടാനോ കുറയാനോ പാടില്ല. കീടനിയന്ത്രണത്തിനായി പുകയിലകഷായം തളിക്കാം. ചെറുചൂടോടെ ചാരം വിതറുന്നതും നന്ന്. നാല്-അഞ്ച് മാസത്തിനകം ഇലകൾ പഴുക്കാൻ തുടങ്ങിയാൽ വിളവെടുക്കാം. തണുപ്പ് കൂടിയ സ്ഥലങ്ങളിലാണ് കൂടുതൽ വിളവ് ലഭിക്കുക. ഇതേപോലെ വെളുത്തുള്ളിയും ചെറിയ ഉള്ളിയും കൃഷി ചെയ്യാം. ഉള്ളിത്തണ്ട് കറിക്ക് ഉപയോഗിക്കാം.
സൂക്ഷിക്കാം പൊന്നുപോലെ
വിളഞ്ഞാൽ ഇലയോടുകൂടി പറിച്ചെടുത്ത ശേഷം ഉണക്കി സൂക്ഷിക്കാം. ശ്രദ്ധിച്ചാൽ ദിവസങ്ങളോളം കേടാകാതെ ഇരിക്കും. നനവ് തട്ടരുത്. മുറിച്ചവ അത്യാവശ്യെമങ്കിൽ ഫ്രിഡ്ജിൽ വെക്കാം. സവാളയും ഉള്ളികളും കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാൻ ഇൗർപ്പം തട്ടാതെ പേപ്പർ ബാഗിൽ സൂക്ഷിക്കാം. ചീയുമെന്ന് തോന്നുന്നവ സവാളയുടെ കൂട്ടത്തിൽനിന്ന് മാറ്റണം. ഇരുട്ട് നിറഞ്ഞ, വായുസഞ്ചാരമുള്ള മുറിയിൽ സവാള, വെളുത്തുള്ളി, ചെറിയ ഉള്ളി തുടങ്ങിയവ ഒരുമിച്ച് സൂക്ഷിക്കാം.
സവാളതന്നെ വേണോ?
ഇനി സവാളതന്നെ വേണമെന്ന് നിർബന്ധമില്ലാത്തവർക്ക് മറ്റു ചിലത് പരീക്ഷിക്കാം. സവാളക്ക് പകരം കാബേജും കക്കരിയും വെള്ളരിയുമായിരുന്നു കഴിഞ്ഞവർഷം വില കൂടിയപ്പോൾ ഹോട്ടലുകളിൽ ഇടംപിടിച്ചത്. ഒാംലെറ്റിൽ സവാളക്ക് പകരം ചെറുതായി കൊത്തിയരിഞ്ഞ കാബേജ് ഇടംനേടി.
കാബേജും കക്കരിയും വെള്ളരിയും ചേർന്ന സാലഡുകൾ തീൻമേശകളിൽ നിരന്നു. ചെറിയ രുചി വ്യത്യാസം ആരും കാര്യമാക്കിയില്ല. സാലഡിൽ ലേശം തൈര് അധികം ചേർത്താൽ രുചിയിൽ മുമ്പനാകുമെന്നത് അടുക്കളനുറുങ്ങ്. ചിക്കനും ബീഫുമെല്ലാം പൊരിച്ചത് മുമ്പിലെത്തുേമ്പാൾ ആദ്യം വട്ടത്തിൽ നുറുക്കിയ ഒരു സവാള തന്നെ വേണമെന്നില്ല. വട്ടത്തിൽ നുറുക്കിയ കാരറ്റും വെള്ളരിയുമാണെങ്കിൽ ആരോഗ്യത്തിനും ഉത്തമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.