കേരളത്തിലെ വിജയം പിണറായി വിജയേന്റത് മാത്രമായി അവതരിപ്പിക്കാൻ ശ്രമം - സി.പി.എം
text_fieldsന്യൂഡൽഹി: പാർട്ടിയുടെ കേരളത്തിലെ ചരിത്ര വിജയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിത്വത്തിന്‍റെ ഫലം മാത്രമായി അവതരിപ്പിക്കാൻ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രമിക്കുന്നതായി സി.പി.എം. പാർട്ടിയുെട പ്രതിവാര പത്രമായ പീപ്പിൾസ് ഡെമോക്രസിയിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്.
'പരമോന്നത നേതാവിന്‍റെ' അല്ലെങ്കിൽ 'കരുത്തനായ വ്യക്തി'യുെട ഉദയമാണ് എൽ.ഡി.എഫ് വിജയത്തിന് പിന്നിലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഒരാളുെട ആധിപത്യത്തിലാണ് സർക്കാറും പാർട്ടിയും നിലകൊള്ളുന്നതെന്നാണ് അവരുടെ അവകാശവാദം. എന്നാൽ വ്യക്തിയുടെ മാത്രമല്ല, കൂട്ടായ്മയുടെ കൂടി പരിശ്രമത്തിെന്റ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും സി.പി.എം അവകാശപ്പെട്ടു.
മുഖ്യമന്ത്രി എന്ന നിലയിൽ നയരൂപീകരണത്തിന് രാഷ്ട്രീയ മാർഗനിർദ്ദേശം നൽകുന്നതിലും പൊതുജന താൽപര്യം മനസ്സിൽ വച്ചുെകാണ്ട് നയങ്ങൾ നടപ്പാക്കുന്നതിൽ ഭരണപരമായ കഴിവ് പ്രകടിപ്പിക്കുന്നതിലും പിണറായി വിജയൻ സംവിധാനമൊരുക്കിയെന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും, എൽ.ഡി.എഫ് നേടിയ വിജയം വ്യക്തിഗതവും കൂട്ടായതുമായ പരിശ്രമത്തിന്‍റെ ഫലമാണ് -മുഖപ്രസംഗം അഭിപ്രായപ്പെട്ടു.
വളരെ പ്രതികൂലമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കഴിഞ്ഞ അഞ്ച് വർഷമായി എൽ.ഡി.എഫ് സർക്കാരിന് പ്രവർത്തിക്കേണ്ടി വന്നത്. വലതുപക്ഷ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ ഭരണത്തിന്‍റെ അവസാന നാളുകളിൽ കടന്നാക്രമണം നടത്തിയെങ്കിലും ജനോപകാരപ്രദമായ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചുെവന്നും സി.പി.എം മുഖപത്രം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.