‘നീന്തൽകുളത്തിനും ആഘോഷത്തിനും പണമുണ്ട്, റേഷനില്ല’; സർക്കാറിനെ വിമർശിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഗവർണർ. നീന്തൽ കുളത്തിനും ആഘോഷത്തിനും സർക്കാറിന് പണമുണ്ടെന്നും എന്നാൽ, റേഷന്‍ പണമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
'പെൻഷന് പണം അനുവദിക്കുന്നില്ല. ശമ്പളത്തിന് പണം അനുവദിക്കുന്നില്ല. എന്നാൽ, നമ്മൾ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു, നീന്തൽ കുളം നിർമാണത്തിന് ദശലക്ഷം ചെലവഴിക്കുന്നു' -ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക ബാധ്യതകൾ കുമിഞ്ഞുകൂടുകയാണ്. അതിനൊപ്പം വാർഷിക പദ്ധതി പണമില്ലാതെ ഇഴയുന്നു. വകുപ്പുകൾക്ക് കൊടുക്കാൻ പണമില്ല. ട്രഷറിയിൽ കടുത്ത നിയന്ത്രണം തുടരുന്നു. കരാറുകാർക്ക് 16,000 കോടി കുടിശ്ശികയാണ്.
സാമൂഹിക സുരക്ഷ പെൻഷൻ നാല് മാസം കുടിശ്ശികയുള്ളതിൽ ഒരു മാസത്തേത് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് പെൻഷൻ, ശമ്പളപരിഷ്കരണ കുടിശ്ശിക നൽകിയിട്ടില്ല. പുതിയ സർക്കാർ വന്ന ശേഷമുള്ള ക്ഷാമബത്തയും കുടിശ്ശികയാണ്.
കെ.എസ്.ആർ.ടി.സിയിലും മൂന്ന് മാസമായി പെൻഷൻ കുടിശ്ശികയാണ്. സപ്ലൈകോക്ക് 1524 കോടി രൂപ അടിയന്തരമായി നൽകണം. 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സബ്സിഡി നൽകിയില്ലെങ്കിൽ വൈദ്യുതി നിരക്ക് വർധന ഇത്തരക്കാർക്ക് വലിയ ആഘാതമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.