അനുനയത്തിനില്ല; ജൂനിയർ ഡോക്ടർമാരെ നിയമിച്ചുതുടങ്ങി
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെയടക്കം സാരമായി ബാധിക്കുംവിധത്തിൽ പി.ജി ഡോക്ടർമാരുടെ സമരം തുടരുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ആരോഗ്യവകുപ്പ്. ഒത്തുതീർപ്പ് ചർച്ചയിൽ പ്രഖ്യാപിച്ചതനുസരിച്ച് ഡോക്ടർമാരുടെ ജോലിഭാരം കുറക്കാൻ ജൂനിയർ ഡോക്ടർ നിയമനവുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ 60 ഡോക്ടർമാരെ നിയമിച്ചു.
പുതിയ ബാച്ച് പി.ജി ഡോക്ടർമാരുടെ പ്രവേശനം വൈകുന്നതിനാൽ ഇവർക്ക് നൽകേണ്ടിയിരുന്ന പ്രതിമാസ സ്റ്റൈപൻറ് കൈവശമുണ്ട്. ഈ തുക ഉപയോഗിച്ചാണ് ജൂനിയർ ഡോക്ടർമാരെ നിയമിക്കുന്നത്. പി.ജി ഡോക്ടർമാരുടെ സംഘടന ഭാരവാഹികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സംസ്ഥാനത്തിന് സാധ്യമായതെല്ലാം ചെയ്തെന്നും ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്ന നിലവിലെ സമരം അനാവശ്യമാണെന്നുമാണ് സർക്കാർ നിലപാട്. പുതിയ പി.ജി ബാച്ചിെൻറ പ്രവേശനം നടക്കാത്തതിനാൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം.
373 ഒഴിവുകൾ തിട്ടപ്പെടുത്തിയെന്ന് മാത്രമല്ല, നിയമന നടപടികളിേലക്ക് കടക്കുകയും ചെയ്തു. നാല് ശതമാനം സ്റ്റൈപൻറ് വർധന വേണമെന്ന ആവശ്യം ധനവകുപ്പിെന അറിയിക്കാമെന്നും ഉറപ്പുനൽകി. ഇക്കാര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയാണ് സംഘടന നേതാക്കൾ സമരം പിൻവലിച്ചത്. എന്നാൽ ഈ തീരുമാനത്തെ പിന്തള്ളി മറ്റൊരു വിഭാഗം പി.ജി ഡോക്ടർമാർ എമർജൻസി ഡ്യൂട്ടികളടക്കം ബഹിഷ്കരിച്ചത് ആരോഗ്യവകുപ്പിനെയും വെട്ടിലാക്കി. സർക്കാർ കണക്കാക്കിയ ജൂനിയർ ഡോക്ടർമാരുടെ എണ്ണക്കുറവാണ് സമരക്കാർ ഉന്നയിക്കുന്ന പ്രശ്നം. സ്റ്റൈപൻറ് ഇനത്തിൽ കൈവശമുള്ള തുകയുടെ പരിധിയിൽ ഉൾപ്പെടുന്ന എണ്ണം ജൂനിയർ ഡോക്ടർമാരെ മാത്രമേ നിയമിക്കാൻ സാധിക്കൂവെന്നാണ് ആരോഗ്യവകുപ്പിെൻറ വാദം.സമരം തുടരുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ കോളജുകളിൽനിന്ന് പി.ജി ഡോക്ടർമാരുടെ ഹാജർനില ശേഖരിക്കുന്ന നടപടി സർക്കാർ തുടരുകയാണ്. ഹാജർഷീറ്റ് നൽകാത്ത വകുപ്പ് മേലധികാരികൾക്കെതിരെ നടപടിയുണ്ടാകുമെന്ന താക്കീതോടെയാണ് വിവരശേഖരണം. ഈ അസാധാരണ നടപടി ഭീഷണിപ്പെടുത്തലാണെന്നാണ് പി.ജി ഡോക്ടർമാർ ആരോപിക്കുന്നത്.
സമരം നീണ്ടാൽ അധ്യാപനം മുന്നറിയിപ്പില്ലാതെ നിർത്തും –കെ.ജി.എം.സി.ടി.എ
തിരുവനന്തപുരം: പി.ജി സമരം നീളുന്ന സാഹചര്യത്തിൽ എം.ബി.ബി.എസ്, പി.ജി-സൂപ്പർ സ്പെഷാലിറ്റി വിദ്യാർഥികളുടെ അധ്യാപനം, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പരിശീലനം എന്നിവ മുന്നറിയിപ്പില്ലാതെ നിർത്തേണ്ടിവരുമെന്ന് കെ.ജി.എം.സി.ടി.എ. സമരം നീണ്ടാൽ രോഗീസേവനങ്ങൾ അത്യാഹിത വിഭാഗത്തിലേക്ക് മാത്രമായി ചുരുക്കപ്പെടാനും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അനുബന്ധ ചികിത്സാ സംവിധാനങ്ങളും തടസ്സപ്പെടാനും സാധ്യതയുണ്ട്.
കോവിഡ് മൂലം സംസ്ഥാനത്തെ ആരോഗ്യരംഗം ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ സർക്കാർ മെഡിക്കൽ കോളജുകളിലെ കോവിഡ്-കോവിഡിതര ചികിത്സ കഴിയുന്നത്ര തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പി.ജി വിദ്യാർഥികൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
രാപകൽ ഭേദമെേന്യ സർക്കാറിനൊപ്പംനിന്ന് പൊതുജനങ്ങൾക്ക് മെഡിക്കൽ കോളജിലെ ഡോക്ടർമാരും പി.ജി വിദ്യാർഥികളും നൽകിയ സേവനം വിസ്മരിക്കാനാകില്ലെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിർമൽ ഭാസ്കറും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.