ഡിജിറ്റൽ/ ഒാൺലൈൻ പഠനം; 700ഒാളം പ്രദേശങ്ങളിൽ കണക്ടിവിറ്റിയില്ല
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ഡിജിറ്റൽ/ ഒാൺലൈൻ പഠനത്തിന് സംസ്ഥാനത്തെ 700ഒാളം പ്രദേശങ്ങളിൽ കണക്ടിവിറ്റി പ്രശ്നം നേരിടുന്നതായി കണ്ടെത്തി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച സെക്രട്ടറിതല സമിതി ഇൻറർനെറ്റ് സേവനദാതാക്കളുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇൗ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ തീരെ സിഗ്നലില്ലാത്തവയും വേഗം കുറഞ്ഞ സ്ഥലങ്ങളുമുണ്ട്.
കണക്ടിവിറ്റി പ്രശ്നം എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നതിെൻറ സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സേവനദാതാക്കൾക്ക് െഎ.ടി സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. ഇൗ റിപ്പോർട്ട് ലഭിച്ചാൽ ഒരാഴ്ചക്കകം പരിഹരിക്കാനുള്ള കർമപദ്ധതി െഎ.ടി വകുപ്പ് തയാറാക്കും. ഇത് നടപ്പാക്കൽ വിവിധ സേവനദാതാക്കൾക്ക് വീതിച്ചുനൽകും.
നേരത്തേ മുഖ്യമന്ത്രി വിളിച്ചുചേർത്ത സേവനദാതാക്കളുടെ യോഗത്തിന് പിന്നാലെ നാല് പ്രധാന സേവനദാതാക്കളായ ബി.എസ്.എൻ.എൽ, വോഡഫോൺ-െഎഡിയ, ജിയോ, എയർടെൽ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി െഎ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ഇതിന് പിന്നാലെയാണ് കണക്ടിവിറ്റി പ്രശ്നം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തിയത്. കേബിൾ ടി.വി ഒാപറേറ്റർമാരുടെ യോഗം ശനിയാഴ്ച വിളിച്ചിട്ടുണ്ട്. ടെലികോം ഡിപ്പാർട്ടുമെൻറും കണക്ടിവിറ്റി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്. ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണ നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.